കളിക്കുന്നതിനിടെ കിണറ്റിൽ വീണു, എട്ടുവയസുകാരന് ദാരുണാന്ത്യം

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള കിണറ്റിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു. പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസീനയുടെയും മകൻ മുഹമ്മദ് നിജാസ് ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ വീടിനു സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. പെരിങ്ങൊളം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.