അമ്മയുടെ കൂട്ടുകാരൻ 8വയസുകാരനെ തല്ലി ചതച്ചു

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിനു രണ്ടാം ക്‌ളാസുകാരന്‍ ഇരയായി. മാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി അബോധാവസ്ഥയിലായ ബാലന്‍ തീവ്രപരിചരണവിഭാഗത്തില്‍ ഇപ്പോഴും ചികിത്സയിലാണ്

അമ്മമാരേ മാതൃ സ്‌നേഹത്തിന്റെ ഉറവയായും ചിറകിന്‍കീഴില്‍ മക്കളെ ഒളിപ്പിക്കുന്ന തള്ളക്കോഴിയായും സ്വന്തം നെഞ്ചം കുത്തി പിളര്‍ന്ന് ചോര കൊടുത്തും മക്കളെ പോറ്റുന്ന പെലിക്കന്‍ പക്ഷിയുമായകെ ഉപമിച്ച കാലം കഴിഞ്ഞു..എന്നാല്‍ ഇപ്പോഴത്തെ ന്യൂജന്‍ അമ്മമാര്‍ ക്രൂരതയുടെ വക്താക്കള്‍ ആകുന്നു എന്നാണ് വര്‍ത്തമാന പത്രങ്ങളിതിലെ വാര്‍ത്തകള്‍ തെളിയിക്കുന്നത്…