കൗമാരക്കായ മക്കളെ മതപണ്ഡിതർക്ക് മുന്നിൽ കാഴ്ചവെച്ചു ; 15 വയസിൽ താഴെ പ്രായമുള്ള 20 ഭാര്യമാർ,  പ്രവാചകനെതിരെ പരാതി

വാഷിംഗ്ടൺ : 15 വയസ്സിൽ താഴെ പ്രായമുള്ള 20 ഭാര്യമാർ, ബഹനഭാര്യത്വം പിന്തുണയ്‌ക്കുന്ന സംഘടനാ നേതാവിന് ഉള്ളതായി റിപ്പോർട്ട്. സാമുവൽ റാപ്പിലി ബേറ്റ്മാൻ എന്ന 46 കാരനാണ് പ്രായപൂർത്തിയാകാത്തൾ കുട്ടികളെ വിവാഹം ചെയ്തത്. ഫണ്ടമെൻറലിസ്റ്റ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് എന്നറിയപ്പെടുന്ന ഒരു ചെറിയ ബഹുഭാര്യത്വ ഗ്രൂപ്പിന്റെ ആരാധനാ നേതാവായ ഇയാൾ സ്വയം പ്രഖ്യാപിത പ്രവാചകനാണ് ഇയാൾ.

2019 മുതൽ സാമുവൽ ഈ ഗ്രൂപ്പിന്റെ നേതാവാണ്. 50 അനുയായികളാണ് ഗ്രൂപ്പിനുള്ളത്. കൗമാരക്കാരിയായ തന്റെ മകളെയും ഇയാൾ വിവാഹം കഴിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്വന്തം മക്കളെ മറ്റുള്ളവർക്ക് മുന്നിൽ കാഴ്ചവയ്‌ക്കുകയും പതിവാണ്. മക്കളെ ബലാത്സംഗത്തിന് ഇരയാക്കുന്നത് ഇയാൾ നോക്കി നിൽക്കുയും ചെയ്തിരുന്നു.

ഇയാളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഇത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന് സാമുവലിനെ അരിസോണയിലെ ജയിലിൽ അടച്ചിരിക്കുകയാണ്. അരിസോണ, യൂട്ട, നെവാഡ, നെബ്രാസ്‌ക എന്നിവിടങ്ങളിലേക്ക് കുട്ടികളെ കടത്തിക്കൊണ്ട് പോയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾക്കെതിരെ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല.