പട്ടിണി വീഡിയോകൾ ചൈന ഡിലീറ്റ് ചെയ്യുന്നു, ദരിദ്രരേ പുറം ലോകം കാണരുത്

ചൈന പട്ടിണിക്കാരായ ജനങ്ങൾക്കെതിരേ പ്രതികാര നടപടികൾ തുടങ്ങി. ഇത്തരക്കാർ പുറത്ത് വരുന്നതും സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നതും, വിവരങ്ങളും ചിത്രങ്ങലും പങ്കുവയ്ക്കുന്നതിനും എതിരേ കർശന നടപടി ആരംഭിച്ചു. സ്വന്തം രാജ്യത്തിന്റെ യഥാർഥ മുഖം ജനങ്ങളിൽ നിന്നും ലോക രാജ്യങ്ങളിൽ നിന്നും ഒളിപ്പിക്കുന്ന ചൈന ഇപ്പോൾ പുതിയ നീക്കവുമായി. ചൈനയിൽ നിന്നും വിശക്കുന്നവരുടേയും ദാരിദ്ര്യം ഉൾപെട്ടതും ആയ വീഡിയോകൾ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യുന്നു. ചൈനയിലെ പട്ടിണിയും ദാരിദ്ര്യവും ഇനി പുറത്ത് ആരും അറിയാൻ പാടില്ലെന്ന കർശന നിർദ്ദേശമാണ്‌. സെൻസർഷിപ്പ് മൂലം വിദേശ മാധ്യമങ്ങൾക്ക് ഒന്നും ചൈനയിൽ സ്വാതന്ത്ര്യം ഇല്ല. സർക്കാർ നല്കുന്ന വീഡിയോകളും ചിത്രങ്ങളും വാർത്തകളും ആണ്‌ ഇത്തരം മാധ്യമങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളു. അതിനു വിരുദ്ധമായി ഏതേലും ചിത്രമോ വീഡിയോയോ വന്നാൽ അത്തയം മാധ്യമങ്ങളുടെ പ്രതിനിധികളേ ജയിലിൽ അടക്കുകയും മാധ്യമം നിരോധിക്കുകയുമാണ്‌ ചെയ്യാറ്‌.

ഇപ്പോൾ ചൈനയിലെ ഒരു സ്ത്രീയുടെ ദാരിദ്ര്യം റിപോർട്ട് യു ടുബിൽ വീഡിയോ ആക്കിയ വീഡിയോ ആണ്‌ ഡിലീറ്റ് ചെയ്യിപ്പിച്ചത്. ജീവിതകാലം മുഴുവൻ ജീവനക്കാരിയായിരുന്ന ഈ സ്ത്രീക്ക് വിരമിച്ചപ്പോൾ കിട്ടിയ പെൻഷൻ 100 യുവാൻ ആയിരുന്നു. അതായത് 1200 ഇന്ത്യൻ രൂപ മാത്രം. ജീവിത കാലം മുഴുവൻ സർക്കാരിൽ ജോലി ചെയ്ത് സ്ത്രീക്ക് എങ്ങിനെ 1200 രൂപ വിരമിച്ചപ്പോൾ നല്കിയാൽ ജീവിക്കാൻ സാധിക്കും എന്നതായിരുന്നു വീഡിയോ. വീഡിയോ പുറത്തിറങ്ങിയതും ചൈന എങ്ങിനെയാണ്‌ പൗരന്മാരേ പരിഗണിക്കുന്നത് എന്ന് പുറം ലോകത്തിനു വ്യക്തമായി. ചൈനാ ഭരണകൂടത്തിനു ഇത് വലിയ നാണക്കേടായി. പുറമേ കാണിക്കുന്ന മസിൽ പവറും പൊങ്ങച്ചവും എല്ലാം ഈ ഒറ്റ വീഡിയോ വഴി ഇല്ലാതായി നാണംകെട്ടു. ഇതോടെയാണ്‌ ദാരിദ്ര്യ വീഡിയോകൾ എല്ലാം നീക്കം ചെയ്യാൻ ചൈന നടപടി സ്വീകരിച്ചത്. ആദ്യം ചെയ്തത് പെൻഷൻകാരിയായ ഈ സ്ത്രീയുടെ വീഡിയോ ഡിലീറ്റ് ചെയ്തായിരുന്നു

ദാരിദ്ര്യം തുറന്ന് പറഞ്ഞ ഗായകൻ ജയിലിൽ

ഒരു ചൈനീസ് ഗായകൻ യുവാക്കളും വിദ്യാസമ്പന്നരുമായ ചൈനക്കാർക്കിടയിൽ അവരുടെ മോശം സാമ്പത്തികത്തെക്കുറിച്ചു വിവരിക്കുന്ന വീഡിയോയും ഡിലീറ്റ് ചെയ്തതിൽ ഉൾപെടുന്നു. ഞാൻ എല്ലാ ദിവസവും മുഖം കഴുകുന്നു, പക്ഷേ എന്റെ പോക്കറ്റ് എന്റെ മുഖത്തേക്കാൾ ശുദ്ധമാണ്, അതിനുള്ളിൽ എന്തേങ്കിലും വന്നാൽ അല്ലേ പോകറ്റ് ഉപയോഗിക്കാൻ പറ്റൂ എന്നും ഡിലീറ്റ് ചെയ്ത് വീഡിയോയിൽ ഉണ്ടായിരുന്നു.ഈ ചൈനീസ് ഗായകന്റെ അദ്ദേഹത്തിന്റെ ഗാനം നിരോധിക്കുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വിശപ്പ് മൂലം വലഞ്ഞ് തൊഴിലാളിക്കെതിരേ നടപടി

തന്റെ കുടുംബത്തെ പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന ഒരു തൊഴിലാളി കോവിഡിനു ശേഷം ഉള്ള കടുത്ത ദാരിദ്ര്യം വിവരിക്കുന്ന വീഡിയോ ലോകമാകെ സഹതാപം നേടിയിരുന്നു.അദ്ദേഹത്തെക്കുറിച്ചുള്ള ചർച്ചകൾ സെൻസർ തടയുകയും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും ചൈനീസ് ഭരണകൂടം നീക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പറഞ്ഞ തൊഴിലാളിലേ ഉദ്യോഗസ്ഥർ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.കൂടാതെ മാധ്യമപ്രവർത്തകർ ഭാര്യയെ സന്ദർശിക്കുന്നത് തടയാൻ പ്രാദേശിക അധികാരികൾ അദ്ദേഹത്തിന്റെ വീടിന് പുറത്ത് നിലയുറപ്പിച്ചിരുന്നു.

പട്ടിണിക്കാരോട് അറപ്പ്

ദാരിദ്ര്യം ചൈനയിൽ കൊടികുത്തി വാഴുമ്പോഴും അവിടുത്തേ കമ്യൂണിസ്റ്റ് പാർട്ടിയും ഭരണകൂടവും നുണകൾ ലോകത്തോടെ വിളിച്ചു പറയാൻ മടി കാട്ടിയില്ല. 2021-ൽ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഒരു സമഗ്ര വിജയം കണ്ടതായും ദാരിദ്ര്യം ചൈനയിൽ ഇല്ലെന്നും ഭരണകൂടം പ്രഖ്യാപനം നടത്തി.പ്രഖ്യാപനം കഴിഞ്ഞിട്ടും ചൈനയിൽ റൊട്ടിക്കായും ആഹാരം കിട്ടാൻ ചെറിയ പണത്തിനായും പരക്കം പായുന്നവരുടെ വീഡിയോകൾ വരുകയായിരുന്നു. പലരും ദരിദ്രരായി തുടരുകയോ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നതും തുടർന്നു.ഇതോടെ ദാരിദ്ര്യം ചൈനീസ് ഭരണകൂടത്തിനേ അരിശം പിടിപ്പിക്കുന്ന വിഷയമായി മാറി. ദരിദ്രരേയും ദാരിദ്ര്യം എന്ന് പറയുന്നവരേയും പട്ടിണിക്കാരേയും ചൈന അതിന്റെ നുണയുടെ കമ്പിളിയിൽ ഒളിപ്പിക്കാനും വെറുക്കാനും തുടങ്ങി. ദാരിദ്ര്യം സർക്കാരിൽ നിന്ന് രോഷം കൊള്ളുന്ന ഒരു നിഷിദ്ധ വിഷയമായി മാറിയിരിക്കുന്നു.പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കുന്ന വിഷയമായി എന്നാണ്‌ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിലയിരുത്തൽ.അതിനാൽ ഇത്തരം ഉള്ളടക്കം അടങ്ങിയ വീഡിയോകളോ പോസ്റ്റുകളോ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്‌.