അമേരിക്കയുടെ ദൈന്യത ! ചൈന 1000 വെറ്റിലേറ്ററുകൾ ഫ്രീയായി നല്കും

ചൈനയുടെ ചരക്ക് വിമാനങ്ങൾ മാത്രമല്ല യാത്രാ വിമാനങ്ങളും കൂടി ഇപ്പോൾ മുഴുവൻ സമയ ഓട്ടത്തിലാണ്‌. ലോകം മുഴുവൻ അടച്ചിട്ട വിമാന താവളങ്ങൾ ചൈനീസ് വിമാനങ്ങൾക്കായി തുറക്കുന്നു. എന്തിനെന്നോ..ചൈനയുടെ മാസ്കും, ഗ്ലൗസും, മെഡിക്കൽ ഉപകരണവും വാങ്ങാൻ. ഇപ്പോൾ തന്നെ 12000 ബില്യൺ മെഡിക്കൽ സാധനങ്ങൾ ലോകത്ത് ചൈന വിറ്റഴിച്ചു. മാത്രമല്ല ഏല്ലാ രാജ്യങ്ങളുടേയും വിമാനങ്ങൾ ഓട്ടം നിർത്തിയപ്പോൾ ചൈനീസ് വ്യോമയാന മേഖലയും കുതിക്കുകയാണ്‌-

അമേരിക്കയുടെ ദയനീയ അവസ്ഥ കണ്ട് ചൈന ഇപ്പോൾ ന്യൂയോർക്കിലേക്ക് 1000 വെറ്റിലേറ്ററുകൾ ഫ്രീയായി നല്കുകയാണ്‌. ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്റിലേറ്ററുകള്‍ നല്‍കുന്നത്.ഒരു മാസം മുമ്പായിരുന്നു എങ്കിൽ ഇത് അമേരിക്ക പുച്ചിച്ച് തള്ളിയേനേ,. എന്നാൽ ഇപ്പോൾ മനസില്ലാ മനസോടെ അമേരിക്ക എല്ലാം സമ്മതിക്കുന്നു.

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമോ ഏപ്രിൽ നാല് ശനിയാഴ്ച  വിളിച്ചുചേർത്ത   പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് ഇത് വലിയ ഒരു കാര്യമാണെന്നാണ് ഗവര്‍ണര്‍ ചൈനയുടെ സഹായത്തെക്കുറിച്ച് വിശേഷിപ്പിച്ചത് .

റിപോർട്ട്: പി.പി.ചെറിയാൻ ഡളാസ്

ചൈനയുടെ സഹായവാഗ്ദാനത്തിന് ന്യൂയോര്‍ക്കിലെ ചൈനീസ് കൗണ്‍സില്‍ ജനറലിലും ആലിബാബ സ്ഥാപകരായ ജാക് മായ്ക്കും, ജോ സായ്ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു.

ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചൈനയുടെ വെന്റിലേറ്ററുകള്‍ എത്തുന്നത് . കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന അമേരിക്കയില്‍  വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ചൈനയുടെ സഹായം.  വെന്റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിന്റെ പേരില്‍ ന്യൂയോര്‍ക്ക് ഗവര്‍ണറും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അസ്വാരസ്യം നിലനില്‍ക്കെയാണ് ചൈന സഹായനുമായി രംഗത്തെത്തിയത് .

എന്നാല്‍ ന്യൂയോര്‍ക്കിന് ആവശ്യത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ഇനിയും വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്

ഇതിനിടെ ഓസ്ട്രേലിയ പെർത്തിൽ ചൈനയുടെ കൂറ്റൻ 3 വിമാനത്തിൽ മെഡിക്കൽ ഉപകരണങ്ങൾ എത്തി. 160 മില്യൺ ഡോളറിന്റെയാണിത്. എന്നാൽ ഓസ്ട്രേലിയയിൽ ഇതിനെതിരെ വൻ ജനരോക്ഷവും വന്നു. ചൈനക്കാർ ഉപയോഗിച്ച് കഴുകി ഉണക്കിയ മാസ്കുകൾ ആയിരിക്കാം എന്ന് ജനം പ്രതികരിച്ചു. 3 ചൈനീസ് വിമാനങ്ങളും പിടിച്ച് വയ്ക്കണം എന്നും മാസ്കിനും ഗ്ളൗസിനും പണം കൊടുക്കരുത് എന്നും ചിലർ എഴുതി. ചൈനയേ അടുപ്പിക്കരുത് എന്നും സാധനങ്ങൾ വിശ്വാസ യോഗ്യം അല്ലെന്നും ജനങ്ങൾ പ്രതികരിച്ചു.