താന്‍ അഭിനയിച്ച ചിത്രങ്ങള്‍ ടിവിയില്‍ വരുമ്പോള്‍ മകളെ കാണിക്കാറില്ല, ചിപ്പി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ചിപ്പി. നായികയായും സഹനടിയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരം. നിര്‍മ്മാതാവ് രഞ്ജിത്തുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി. ഇവരുടെ 19-ാം വിവാഹ വാര്‍ഷികവും കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് വിവാഹം നടന്നതെങ്കിലും ഇരുവരും ഏവര്‍ക്കും മാതൃകയാക്കാവുന്ന ദമ്പതികളാണ്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. അവന്തിക എന്നാണ് പേര്.

വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്ന ചിപ്പി പിന്നീട് സീരിയലുകളിലൂടെ തിരികെ എത്തി. സീരിയലുകളില്‍ സജീവമായ നടി സീരിയലുകള്‍ രജപുത്ര എന്ന സ്വന്തം ബാനറില്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ചിപ്പി നടത്തിയ തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. മകള്‍ തന്റെ പഴയ സിനിമകള്‍ കാണുമ്പോള്‍ കളിയാക്കാറുണ്ട് എന്നാണ് നടി പറയുന്നത്.

താന്‍ അഭിനയിച്ച ചിത്രങ്ങള്‍ ടിവിയില്‍ വരുമ്പോള്‍ അവളെ കാണിക്കാറില്ല അതുകൊണ്ട് തന്നെ തന്റെ ചിത്രം മുഴുവന്‍ ഇതുവരെ മകള്‍ കണ്ടിട്ടില്ല എന്നാണ് ചിപ്പി പറയുന്നത്. അഭിനയിച്ച മിക്ക ചിത്രങ്ങളിലും വേഷം ഹാഫ് സാരി ആയിരുന്നു. അതിനാല്‍ തന്നെ സിനിമ കാണുമ്പോള്‍ അവള്‍ക്ക് നൂറ് കുറ്റം പറയാന്‍ കാണുമെന്നും നടി പറയുന്നു. താന്‍ ഇല്ലാത്ത സമയത്ത് ചിത്രങ്ങള്‍ കണ്ട് കളിയാക്കുകയും ശേഷം ചിലത് നല്ലതാണെന്ന് പറയാറുണ്ടെന്നും താരം പറഞ്ഞു.