വിപ്ലവകരമായി കല്യാണം കഴിച്ച ഇവരിന്ന് മലയാള സിനിമയിലെ മാതൃക ദമ്പതികൾ

നായികയായും സഹനടിയായും മലയാള സിനിമയില്‍ തിളങ്ങിയ നടിയാണ് ചിപ്പി. നിർമ്മാതാവ് രഞ്ജിത്തിനെ ആണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഇവരുടെ പത്തൊമ്പതാം വിവാഹ വാർഷികമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹമെങ്കിലും മാതൃകാ ദമ്പതികളായിട്ടാണ് ഇവര്‍ ജീവിതം തുടരുന്നത്. അവന്തിക എന്നാണ് ഏക മകളുടെ പേര്.

പാഥേയം എന്ന ഭരതന്‍ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരന്‍ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോന്‍ എന്ന കഥാപാത്രമായിട്ടാണ് ചിപ്പി മലയാളികള്‍ക്ക് മുന്നിലെത്തിയത്മലയാളത്തിലെ ഹിറ്റ് സീരിയലുകളിലൊന്നായ വാനമ്പാടി നിര്‍മ്മിച്ചിരിക്കുന്ന ചിപ്പി രഞ്ജിത്താണ്. മേക്ക്പ്പ് മാന്‍, ഇടുക്കി ഗോള്‍ഡ്, കൂടെ, 2 കണ്ട്രീസ് തുടങ്ങിയ സിനിമകള്‍ രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത്ത് ആയിരുന്നു നിര്‍മ്മിച്ചത്. ഈ ലോക്ക് ഡൗൺ കാലത്ത് ഇവർ സഹപ്രവർത്തകർക്ക് സഹായവുമായെത്തിയിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്‌ഡോര്‍ യൂണിറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ വീതം അവരവരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചു കൊടുത്താണ് രഞ്ജിത്ത് ഞെട്ടിച്ചത്.

ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ദിവ്യ ഉണ്ണിയും കഴിഞ്ഞ ദിവസം പ്രസ്തവന നടത്തിയിരുന്നു. രഞ്ജിത്തേട്ടൻ സ്വന്തം ചേട്ടനെപ്പോലെയാണ്. അധികാരത്തോടെ പെരുമാറുന്ന അനിയത്തിക്കുട്ടിയായാണ് പെരുമാറാറുള്ളത്. ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് അന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നും താരം പറയുന്നു. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ താന്‍ എത്രയോ തവണ കട്ടുറുമ്പായിട്ടുണ്ടാവുമെന്നും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു.