വൈദികനെ വീട്ടിൽ താമസിപ്പിച്ചു, യുവാവിന് നഷ്ടമായത് ഭാര്യയെയും മകളെയും

വീട്ടിൽ താമസത്തിനു സൗകര്യം കൊടുത്ത വൈദീകൻ കുടുംബ നാഥയെ തന്നെ അടിച്ച് മാറ്റി. വീട്ടിൽ മദ്യം ഉണ്ടാക്കലും കുടിക്കലും കുടുംബ നാഥയുമായി വൈദീകന്റെ നൃത്തവും എല്ലാം പതിവായി. ഒടുവിൽ ബഡ് റൂമിൽ നിന്നും ഭർത്താവ് പുറത്തായി. അവർ അവിടെ താമസമാക്കി എന്നും കുടുംബ നാഥൻ കണ്ണീരോടെ പറയുന്നു.

സീറോ മലബാർ സഭയിലെ പീഡന വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. തൃശൂർ രൂപതയിൽ നിന്നും അമേരിക്കയിൽ മലയാളികൾക്ക് മലയാളം കുർബാനയും മറ്റും ചെല്ലാൻ അയച്ച വൈദീകനാണ്‌ ഇതെല്ലാം ചെയ്തത്. ഞെട്ടിക്കുന്നതും ദാരുണവുമായ കാര്യങ്ങളാണ്‌ കുടുംബ നാഥൻ കണ്ണീരോടെ പറയുന്നത്.

പ്രേക്ഷിത പ്രവർത്തനത്തിനെന്ന പേരിൽ വിദേശത്തേക്ക് പോകുന്ന വൈദികർ അവിടെ നടത്തുന്നത് കുടുംബം കലക്കലാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നോർത്ത് ഫോർട്ട് വെർജീനിയയിൽ താമസിക്കുന്ന സുനിൽ ജോസഫ് എന്ന വ്യക്തിയാണ് തന്റെ ഭാര്യയെയും കുട്ടിയെയും വൈദികൻ തട്ടിയെടുത്തെന്ന പാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഫാദർ സുനിൽ ചിരയങ്കണ്ടത്ത് എന്ന വൈദികനെതിരെയാണ് സുനിൽ ​ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.

സുനിലിന്റെ വാക്കുകൾ ഇങ്ങനെ..തനിക്ക് 2014 ൽ ഒരു ബ്രെയിൻ സർജറി വേണ്ടി വന്നെന്നും അതിനുശേഷം ഇടതു കൈക്കും കാലിനും പൂർണ്ണ ആരോ​ഗ്യസ്ഥിയിലല്ല.. ഒരു വർഷത്തോളം റീ ഹാബിറ്റേഷൻ സെന്ററിൽ താമസിച്ചു. ഒരു ദിവസം 12 ​ഗുളികയോളം കഴിക്കുന്നുണ്ട്. ആ സമയത്താണ് ഫാ സുനിലിനെ പരിചയപ്പെടുന്നത്. അതിനുശേഷം വൈദികനുമായിച്ചേർന്ന് വീട്ടിൽ പ്രാർത്ഥന കൂട്ടായ്മ ആരംഭിച്ചു. എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഹോസ്ഫിറ്റലിൽ സുനിലിന് ജോലി ലഭിച്ചതോടെ എന്റെ വീട്ടിൽ അദ്ദേഹം താമസിക്കുവാനും തുടങ്ങി. അന്ന് മുതൽ ജീവിതത്തിൽ കഷ്ടകാലം ആരംഭിച്ചു. വീട്ടിൽ താമസം തുടങ്ങിയതോടെ അദ്ദേഹത്തിന്റെ തനിനിറം പുറത്തായി. വീട്ടിൽ വരുമ്പോഴെല്ലാം മദ്യവുമായാണ് വന്നിരുന്നത്. ഭാര്യയോടൊപ്പം ചേർന്ന് മദ്യപിക്കാനും നൃത്തം കളിക്കാനുമെല്ലാം ആരംഭിച്ചു. ഇത്തരം പ്രവർത്തി ഇനി ആവർത്തിക്കരുതെന്ന് രണ്ടാൾക്കും വാണിം​ഗ്കൊടുത്തിട്ടും അത് തുടർന്നു. ഇത് ഭാര്യയോട് ചോദ്യം ചെയ്തപ്പോൾ എന്നെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചു.

ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ബഹുമനാപ്പെട്ട അങ്ങാടിപിതാവിന് പരാതി കൈമാറുകയും അദ്ദേഹം എന്നെ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഫാദർ കുറ്റം സമ്മതിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല, വീട്ടുകാരൻ പുറത്തും വികാരി അകത്തും എന്ന സ്ഥിതിയായി ഇപ്പോൾ. ജോലിചെയ്യാൻ സാധിക്കാത്തതിനാൽ കയ്യിൽ കാശില്ലെങ്കിലും ഭാര്യ ചിലവിന് ആവശ്യപ്പെടുന്നു. ഇപ്പോൾ താമസിക്കാൻ വീടുപോലും ഇല്ലാത്ത അവസ്ഥായാണെന്നും സുനിൽ പറയുന്നു