Home entertainment പറശ്ശിനിക്കടവ് മുത്തപ്പനെ കണ്ട് അനുഗ്രഹം നേടി പാട്ടുപാടി കെ.എസ് ചിത്ര

പറശ്ശിനിക്കടവ് മുത്തപ്പനെ കണ്ട് അനുഗ്രഹം നേടി പാട്ടുപാടി കെ.എസ് ചിത്ര

പറശ്ശിനിക്കടവ് മുത്തപ്പൻ്റെ തിരുനടയിൽ ഗാനാർച്ചനയുമായി കെ.എസ് ചിത്ര, ഇന്നലെ പുലർച്ചെയോടെയാണ് മലയാളികളുടെ വാനമ്പാടി പറശ്ശിനിക്കടവിലെത്തിയത്.

പറശ്ശിനി മുത്തപ്പന്റെ അനുഗ്രഹം വാങ്ങാനാണ് കെ എസ് ചിത്ര പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിലെത്തിയത്. തിരുവപ്പന നടക്കുന്ന സമയത്ത് എത്തിയ ചിത്ര മുത്തപ്പനു മുന്നിൽ കൈകൂപ്പി തൊഴുത് മനം നിറഞ്ഞു പാട്ടുപാടുകയും ചെയ്തു. ഈ സമയം ക്ഷേത്ര സന്നിധിയിലുണ്ടായിരുന്ന ജനങ്ങൾ ഇതെല്ലാം കൗതുകത്തോടെ വീഡിയോയിൽ പകർത്തുകയും ചെയ്‌തു.

ചിത്രയുടെ സങ്കടങ്ങളിൽ താൻ എപ്പോഴും സാന്ത്വനമായിട്ടുണ്ടാകുമെന്നും സന്താനങ്ങളെ കൈവിടില്ല എന്നു തലയിൽ കൈവെച്ച് അനുഗ്രഹിച്ചാണ് തന്നെ നേടിയെത്തിയ ചിത്രയെ മുത്തപ്പൻ തൻ്റെ സാന്നിധ്യത്തിൽ നിന്നും നിറ മനസോടെ തിരിച്ചയച്ചത്. മടപ്പുരയിലെത്തിയ ഗായികയെ പറശിനിക്കടവ് മുത്തപ്പൻ മടപ്പുര ഭാരവാഹികളും ആരാധകരും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.