ഭാര്യയുടെ താലി ഇനി വികാരിമാർക്ക്, ഉരുക്കി വീഞ്ഞ് ഉപയോഗിക്കാൻ കാസ പണിയും

ജയിംസ് മുളവനാൽ KARMA WEB SPECIAL ക്രിസ്ത്യാനി ദമ്പതിമാരിൽ ഒരാൾ മരിച്ചാൽ കെട്ട് താലി പള്ളിയുടെ നേർച്ച പെട്ടിയിൽ ഇടണം എന്ന് വൈദീകന്റെ ആഹ്വാനം. ഫാദർ ജെയ്‌സൺ പോൾ എന്നയാളാണ്‌ ഇത്തരത്തിൽ ആഹ്വാനം ചെയ്ത് പ്രസംഗം സോഷ്യൽ മീഡിയയിൽ ഇറക്കിയത്

വിവാഹത്തിനു താലി എന്നത് ഹൈന്ദവ ആചാരമാണ്‌. ഇത് പിൻ കാലത്ത് ക്രിസ്തീയ വിശ്വാസികളും പിന്തുടരുകയായിരുന്നു. എന്നാൽ താലിയിൽ കുരിശ് ചിഹ്നം പതിപ്പിച്ചാണ്‌ ക്രിസ്ത്യൻ വിവാഹത്തിൽ ഉപയോഗിക്കുന്നത്. താലി എന്നത് ഭാരതീയം എന്നും നാടിന്റെ ആചാരം എന്നും ഫാദർ ജെയ്‌സൺ പോളിന്റെ വാക്കുകളിൽ ഉണ്ട്. എന്നാൽ പിന്നീട് വൈദീകൻ പ്രസംഗിക്കുന്നതാണ്‌ ഏറെ രസകരം.താലിയിൽ ഏഴോ പന്ത്രണ്ടോ മൊട്ടുകൾ കൊണ്ട് അലങ്കരിച്ചു അതിനുള്ളിൽ കുരിശ്.ഏഴോ പന്ത്രണ്ടോ മൊട്ടുകൾ സൂചിപ്പിക്കുന്നത് സഭയെയാണ് എന്ന് വൈദീകൻ വാദം നിരത്തുന്നു. ഹൈന്ദവീയമായ താലി എങ്ങിനെ സഭയേ സൂചിപ്പിക്കുന്നു എന്നതും അതിശയകരം. വൈദീകന്റെ വാദം അവിടെയും നിർത്തുന്നില്ല.

താലി എന്നത് സഭ ആണെന്നും സഭ എങ്ങിനെ ക്രിസ്തുവിനു വഴങ്ങി നില്ക്കുന്നുവോ അതു പോലെ താലി ഉപയോഗിക്കുന്നവരും വഴങ്ങി നില്ക്കണം എന്നും വൈദീകൻ പറയുന്നു. താലി അണിയുന്നവർ സഭക്കും ക്രിസ്തുവിനും വഴങ്ങി തരണം എന്നാണ്‌ വൈദീകന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.കെട്ടു താലി ദമ്പതിമാരിൽ ഒരാളുടെ മരണ ശേഷം പള്ളിയുടെ നേർച്ച പെട്ടിയിൽ ഇടുകയാണ്‌ ചെയ്യേണ്ടത്. അവിടെയും ഇല്ലാത്ത ഒരു ആചാരം എങ്ങിനെ കത്തോലിക്കാ സഭയിൽ ഉണ്ടായി എന്നും ചോദ്യം ഉയരുന്നു. താലി  ക്രൈസ്തവീമോ കൃസ്തീയമോ അല്ല.ഹൈന്ദവീയ ആചാരമാണ്‌.അത് കടം എടുത്തിട്ട് അതിൽ വീണ്ടും ചില ആചാരങ്ങൾ കൂട്ടി ചേർക്കുകയാണ്‌.

ഏഴു കൂദാശകൾ കൊണ്ട് സമ്പന്നയായ സഭ…12 സ്ലീഹന്മാർക്ക് അടിത്തറയായി പണിയപ്പെട്ട സഭ.താലിയിലെ 7ഉം 12ഉം മൊട്ടുകൾ അതിനെ സൂചിപ്പിക്കുന്നു.കുരിശ് ഈശോയെ സൂചിപ്പിക്കുന്നു.ഈശോയും സഭയും തമ്മിലുള്ള ബന്ധം പോലെ ആയിരിക്കണം ദാമ്പത്യബന്ധം.ഈശോ തന്റെ ജീവൻ കൊടുത്തു സസഭയെ സംരക്ഷിച്ച പോലെ,നീ നിന്റെ ജീവൻ കൊടുത്തും അവളെ സംരക്ഷിക്കണം സ്നേഹിക്കണം

സ്വർണ്ണ താലി പള്ളിയിൽ നല്കി രസീതി വാങ്ങണം എന്നു വൈദീകൻ പറഞ്ഞാൽ പിന്നെയും അംഗീകരിക്കാം എന്നും അങ്ങിനെ നല്കുന്ന സ്വർണ്ണത്തിനു കണക്കുണ്ടാകും എന്നും വിശ്വാസികൾ പറയുന്നു.സ്വർണ്ണ താലി എല്ലാവരും നേർച്ചപെട്ടിയിൽ ഇടണം എന്നു പറയുന്നത് അംഗീകരിക്കാൻ ആകില്ലെന്നും വിശ്വാസികൾ പറയുന്നു.

ഇത്തരത്തിൽ കിട്ടുന്ന സ്വർണ്ണ താലികൾ ഉരുക്കി കുർബാനക്ക് ഉപയോഗിക്കുന്ന കാസ ഉണ്ടാക്കാൻ ഉപയോഗിക്കും എന്നും വൈദീകൻ പറയുന്നു.ഇത്തരം സ്വർണ്ണ താലി ഉരുക്കിയ കാസയിൽ ഒഴിക്കുന്ന വീഞ്ഞാണ്‌ കർത്താവിന്റെ രക്തം ആയി മാറുന്നത് എന്നും വൈദീകൻ പറയുന്നു.ഈ കാസയിൽ നിന്നാണ്‌ ചടങ്ങുകൾക്ക് ശേഷം വൈദീകൻ പാനം ചെയ്യുന്ന വീഞ്ഞു അദ്ദേഹം തന്നെ കുടിക്കുന്നത്.വീട്ടിൽ ഭർത്താക്കന്മാർ ചോദിക്കുമ്പോൾ പറയണം താലിയിൽ തൊട്ട് പോകരുത് ഇത് ഈശോയുടെ താലിയാണ്‌ എന്നും വൈദീകൻ പറയുന്നു

ലളിത ജീവിതം നയിച്ച് കുരിശിൽ മരിച്ച യേശുവിന്റെ മരണത്തേ അനുസ്മരിക്കുന്ന കുർബാനക്ക് സ്വർണ്ണ കാസയും വിശ്വാസികളുടെ കെട്ട് താലിയും വേണം എന്ന് സഭാ നിയമത്തിലും പൈതൃകത്തിലും ബൈബിളിലും ഇല്ല.സഭക്ക് താലിയിട്ടവർ വഴങ്ങണം എന്നു പറയുമ്പോൾ പുരോഹിത വർഗത്തിന്റെ സ്ത്രീ ചൂഷണത്തിന്റെ പുതിയ ശബ്ദം എന്നും ചൂണ്ടിക്കാട്ടുന്നു.എത്ര കൊണ്ടാലും പണവും,സുഖ ജീവിതവും, ലൈംഗീകതയും സഭയിൽ നിന്നും വിട്ടു പിരിയില്ല എന്നതിന്റെ തെളിവുകൂടിയാണിത്.

ക്രിസ്തുവിന്റെ ഏറ്റവും വലിയ എതിരാളികൾ പുരോഹിത വർഗമായിരുന്നു എന്നു ബൈബിളിൽ തന്നെ അനേക ഉദാഹരണം ഉണ്ട്. ബൈബിളിൽ തന്നെ പല ഇടങ്ങളിൽ യേശു പുരോഹിത വർഗ്ഗത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നുണ്ട് .എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കി എന്ന് പറഞ്ഞു വില്പനക്കാരെ അദ്ദേഹം ദേവാലയത്തിൽ നിന്ന് അടിച്ചു പുറത്താക്കുന്നുണ്ട് .ഇടതുകരണത്തടിച്ചാൽ വലതുകാരണം കാണിച്ചു കൊടുക്കാൻ പഠിപ്പിച്ച ആ മഹാ ക്ഷമാശാലിയെപ്പോലും ചാട്ടവാറെടുപ്പിച്ചത് ദേവാലയത്തെ കച്ചവടലയമാക്കി എന്നുള്ള രോഷമായിരുന്നു.

ഉദ്ദേശം 2000 കൊല്ലങ്ങൾക്ക് മുൻപ് ബെത്ലഹേമിൽ ഒരു കാലിത്തൊഴുത്തിൽ ദൈവപുത്രനായ ഈശോ ജനിച്ചുവെന്നാണ് ക്രിസ്തീയ വിശ്വാസം .കാലിത്തൊഴുത്തിൽ ക്രിസ്തു പിറന്നതുതന്നെ എളിമയുടെ മാർഗം ലോകത്തെ പഠിപ്പിക്കുവാനായിരുന്നു.ഇന്ന് ആ ക്രിസ്തുവിന്റെ ഭൂമിയിലെ പ്രതിപുരുഷന്മാരെന്നു അവകാശപ്പെടുന്ന പുരോഹിതന്മാർ കാണിച്ചു കൂട്ടുന്ന ആര്ഭാടത്തിനും ,തോന്ന്യവസങ്ങൾക്കും ഉള്ള അവസാനത്തേ ഉദാഹരണമാണ്‌ പെണ്ണുങ്ങളുടെ കെട്ട് താലി ആവശ്യപ്പെടുന്നത്. മാത്രമല്ല ഇത്തരം വസ്തുക്കൾ തലമുറകളായി മാതാപിതാക്കളുടെ സ്മരണക്കായി നിധി പോലെ സൂക്ഷിക്കുന്ന മക്കൾ ഉണ്ട്.അത് പോലും തട്ടിപറിക്കുന്ന പുതിയ ആചാരമാണ്‌ സംഭയിൽ നടപ്പാക്കാൻ ചിലർ ശ്രമിക്കുന്നത് എന്നും വിശ്വാസികൾ വൈകാരികമായി പ്രതികരിക്കുന്നു

https://www.facebook.com/sebastiane.varkey.9/videos/4539656416106761/?t=3