ഫാ ടോമി കരിയിലകുളത്തിനെ പുറത്താക്കി, ഫാ റോബിനു പിന്നാലെ, അടുത്തത് ഫ്രാങ്കോ

Fr. Tomy Kariyilakulam ഫാ ടോമി കരിയിലകുളം

ഫാ ടോമി കരിയിലകുളത്തിനെ സഭ പുറത്താക്കി. മാർപ്പാപ്പ ഇന്ത്യയിൽ പണി തുടങ്ങി. ഗുരുതരമായ പരാതികളും സാമ്പത്തിക തട്ടിപ്പുകളും ആരോപിച്ചാണ് നടപടി.കർത്താവിനെ വിറ്റ് കാശാക്കുന്നവ വൈദീകർ. മതത്തിന്റെ നേർച്ച കാശ് എടുത്ത് പുട്ടടിക്കുന്ന മലയാളി വൈദീകരുടെ കുത്തിനു പിടിച്ച് മാർപ്പാപ്പ.കോട്ടയം എരുമേലി സ്വദേശിയായ ഫാ ടോമിയെ മഹാരാഷ്ട്രയില്‍ സുവിശേഷവേലക്ക് അയച്ചതായിരുന്നു.

 Fr. Tomy Kariyilakulam
Fr. Tomy Kariyilakulam

മഹാരാഷ്ട്രയിൽ സുവിശേഷ വേലക്കായി വിട്ട ഫാ ടോമി കരിയിലകുളം സഭയേ വെട്ടിച്ച് അടിച്ച് മാറ്റിയത് ഒരുപാട് കോടികൾ. ക്രിസ്ത്യാനികൾ ഇല്ലാത്ത മഹാരാഷ്ശ്ശ്ട്രയിൽ സഭ പണിയാൻ അയച്ചതായിരുന്നു ഫാ ടോമി കരിയിലകുളത്തേ. എന്നാൽ പത്രോസേ നീ പാറയാകുന്നു എന്നും ആ പാറമേൽ എന്റെ ഭവനം പണിയും എന്ന് പറഞ്ഞ കർത്താവീശോ മിശിഹായുടെ അരുളപ്പാട് പോലെ ഈ വൈദീകൻ സ്വയം പാറയായി. കോടികളുടെ സാമ്രാജ്യം പടുത്തുയർത്തിയതും കോടികൾ വെട്ടിച്ചതും തന്റെ സ്വന്തം പാറയിൽ. എന്തായാലും മാർപ്പാപ്പ വൈദീകനെ ഇപ്പോൾ പുറത്താക്കി. ഇന്ത്യയിൽ ഫ്രാങ്കോ അടക്കമുള്ളവർക്ക് പണി കൊടുത്ത് വൻ മാറ്റത്തിനു തയ്യാറെടുക്കുകയാണ്‌ വത്തിക്കാൻ.

എം.സി ബി.സി സന്യാസ സഭയിലെ വൈദീകന്‍ ആയിരുന്നു ഫാ.ടോമി മഹാരാഷ്ട്രയില്‍ ആശുപത്രിയും സ്‌കൂളും, നേഴ്‌സിങ്ങ് സ്‌കൂളും എല്ലാം ഈ വൈദീകന്‍ സഭയുടെ പണം ഉപയോഗിച്ച് നിമ്മിച്ചിരുന്നു. ഇതിനായി അനവധി സ്ഥലങ്ങളില്‍ നിന്നും പണം സമാഹരിക്കുകയും കൃത്യമായ വിവരങ്ങള്‍ സഭക്ക് കൊടുക്കാതിരിക്കുകയും ചെയ്തതായാണ് ആരോപണം.

മഹാരാഷ്ട്രയിലെ പാഞ്ചഗണി റെഡ് ക്രോസ് ആശുപത്രി ഏറ്റെടുത്ത് എയ്ഡ്‌സ് ബാധിച്ചവര്‍ക്കും കുഷ്ടരോഗികള്‍ക്കുമായി പുനരധിവാസ കേന്ദ്രം നടത്തുകയായിരുന്നു. അതിനു ശേഷമാണ് സ്‌കൂളും നേഴ്‌സിങ്ങ് കോളേജും സ്ഥാപിച്ചത്. എല്ലാം ഫാദര്‍ ടോമി കരിയിലകുളത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു.

Fr. Tomy Kariyilakulam ഫാ ടോമി കരിയിലകുളം

ബെല്‍ എയര്‍ എന്നായിരുന്നു ആശുപത്രിയുടെ പേര്‍.കോട്ടയം എരുമേലി സ്വദേശിയായ ഫാ. ടോമി കരിയിലക്കുളം 3 പതിറ്റാണ്ടായി മഹാരാഷ്ട്രയില്‍ സുവിശേഷ വേല ചെയ്തു വരികയായിരുന്നു. 2003 മെയ് 28ാം തീയതി ഈ വൈദീകന്റെ സ്ഥാപനത്തില്‍ അന്നത്തേ രാഷ്ട്രപതി ഡോ അബ്ദുള്‍ കലാം സന്ദര്‍ശനം നടത്തുകയുണ്ടായി. ഡല്‍ ഹിയിലും മറ്റും കത്തോലിക്കാ സഭയുടെ സ്വാധീനം ഉപയോഗിച്ച് വലിയ ഒരു ലോകം തന്നെ ഫാ ഫാദര്‍ ടോമി കരിയിലകുളം ഉണ്ടാക്കി എടുക്കുകയായിരുന്നു.

Fr. Tomy Kariyilakulam ിരുന്നു ഫാ ടോമി കരിയിലകുളം

ഇതിനിടെ കേരളത്തിലുള്ള അദ്ദേഹത്തിന്റെ സഭാ മേലധികാരികള്‍ നടത്തിയ ഓഡിറ്റിങ്ങില്‍ വൈദീകന്‍ വെട്ടിലാവുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന ആരോപണം.വൈദീകരുടെ തന്നിഷ്ടവും ആത്മീയതയില്‍ നിന്നും മാറി ലൈംഗീകവും ഭൗതീകവുമായ ജീവിതം സമീപ കാലത്ത് ക്രിസ്തീയ സഭകള്‍ക്ക് വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വൈദീകരെ സുവിശേഷ വേലക്കും, വിശ്വാസികളേ നയിക്കാന്‍ ഇടവകയിലേക്കും വിട്ട് കഴിഞ്ഞാല്‍ അവിടം സ്വന്തം സാമ്രാജ്യമാക്കി വളര്‍ത്തുന്നത് സഭക്ക് വലിയ തലവേദന തന്നെയാവുകയാണ്. അനവധി വൈദീകര്‍ പല ഇടവകയില്‍ സേവനം കഴിഞ്ഞ് തിരികെ വരുമ്പോള്‍ രഹസ്യ കാമുകിമാരും, മക്കളും ഒക്കെ ഉണ്ടാകുന്നത് പരസ്യമായ കാര്യമാണ്. മാത്രമല്ല കോടികളുടെ സ്വത്തുക്കളും പണവും കൂടി ദുര്‍വിനയോഗം ചെയ്യുന്നു. പൗരോഹിത്യത്തിലെ ധാര്‍മ്മികതയുടെ തകര്‍ച്ച വീണ്ടും ഇപ്പോള്‍ സഭയില്‍ വന്‍ ചര്‍ച്ചയാവുന്നു

Fr. Tomy Kariyilakulam ിരുന്നു ഫാ ടോമി കരിയിലകുളം
Fr. Tomy Kariyilakulam ിരുന്നു ഫാ ടോമി കരിയിലകുളം

കോടി കണക്കിനു രൂപയുടെ ഫണ്ടുകള്‍ ആയിരുന്നു ഫാദര്‍ ടോമി കരിയിലകുളം നേതൃത്വം നല്കിയ മഹാരാഷ്ട്രയിലെ പാഞ്ചഗണി എയര്‍ വെല്‍ എന്ന സ്ഥാപനത്തിലേക്ക് എത്തിയത്. എല്ലാം ക്രിസ്തീയ മിഷന്‍ പ്രവര്‍ത്തനത്തിന്റെയും സുവിശേഷ വേലയുടെയും മറവില്‍ ആയിരുന്നു. എന്നാല്‍ ആദ്യം നല്ല രീതിയില്‍ കാര്യങ്ങള്‍ നീക്കിയ ഫാദര്‍ ടോമി കരിയിലകുളം പിന്നീട് സ്വന്തം സഭാ നേതൃത്വവുമായി അകലുകയായിരുന്നു. സഭയുടെ പനവും മുതല്‍ മുടക്കും ഉപയോഗിച്ച് ഉണ്ടാക്കിയ ആശുപത്രിയും സ്‌കൂളും നേഴ്‌സിങ്ങ് കോളേജും എല്ലാം സ്വന്തം കൈപ്പിടിയില്‍ ഒതുക്കാന്‍ ഫാദര്‍ ടോമി കരിയിലകുളം ശ്രമിച്ചതോടെ വൈദീകനെതിരെ നടപടികള്‍ തുടങ്ങുകയായിരുന്നു. സാമ്പത്തിക തിരിമറി കൂടാതെ മറ്റ് നിരവധി പരാതികള്‍ ഇദ്ദേഹത്തിനെതിരെ അവിടെ ജോലി ചെയ്ത നേഴ്‌സുമാരില്‍ നിന്നും പഠിച്ചിറങ്ങിയവരില്‍ നിന്നും ഉയര്‍ന്നു.

Fr. Tomy Kariyilakulam ിരുന്നു ഫാ ടോമി കരിയിലകുളം
Fr. Tomy Kariyilakulam ഫാ ടോമി കരിയിലകുളം

ഇതും വൈദീകനെതിരെ നടപടിക്ക് ആക്കം കൂട്ടി. ഇതിനിടെ സഭാ നേതൃത്വം വൈദീകനെ സംരക്ഷിക്കാനും തെറ്റുകള്‍ ഏറ്റു പറഞ്ഞ് പണത്തിന്റെ കണക്കുകളും തരുവാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അപ്പോഴും ഫാദര്‍ ടോമി കരിയിലകുളം വഴങ്ങിയില്ല എന്നാണ് സഭാ നേതൃത്വത്തില്‍ നിന്നും അറിയുന്നത്. തുടര്‍ന്ന് വൈദീകനെതിരെ ഉള്ള നടപടിയുടെ ഭാഗമായി ഫാദര്‍ ടോമി കരിയിലകുളത്തേ സ്ഥലം മാറ്റുവാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതെല്ലാം താന്‍ ഉണ്ടാക്കിയയ്താണ് എന്നും താന്‍ സ്ഥലം മാറി പോകില്ല എന്നും വൈദീകന്‍ ശാഠ്യം പിടിച്ചുവത്രേ. വൈദീകനെ സ്ഥലം മാറ്റി കഠിയനമായ നടപടികളില്‍ നിന്നും ഒഴിവാക്കാന്‍ നടത്തിയ ഒത്തു തീര്‍പ്പും ഫാദര്‍ ടോമി കരിയിലകുളത്തിന്റെ വാശിക്ക് മുന്നില്‍ നടന്നില്ല. താന്‍ ഇരിക്കുന്ന സ്ഥലത്ത് നിന്നും മാറില്ല എന്നും ഈ സ്ഥാപനത്തിന്റെ ചുമതലകള്‍ ഒഴിയില്ല എന്നും വൈദീകന്‍ സഭാ നേതൃത്വത്തേ ഭീഷണിപെടുത്തുകയായിരുന്നുവത്രേ.

ഇതിനിടെ അവിടേക്ക് അയച്ച മറ്റൊരു വൈദീകനേ അവിടെ കയറ്റാതെ തന്നെ ഓട്ക്കുകയും ചെയ്തു. സാമ്പത്തിക അരാജകത്വവും നേഴ്‌സുമാരുടെയും മറ്റും പരാതികളും അനുസരണക്കേടും മൂലം ഫാദര്‍ ടോമി കരിയിലകുളത്തിനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് ഒടുവില്‍ സഭാ നേതൃത്വം വത്തിക്കാനിലേക്ക് റിപോര്‍ട്ട് അയക്കുകയായിരുന്നു. തുടര്‍ന്ന് വത്തിക്കാനില്‍ വൈദീകനെ വിളിച്ച് തെളിവെടുപ്പ് നടത്തുകയും മറ്റും ചെയ്തു. ഫാദര്‍ ടോമി കരിയിലകുളം കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മേല്‍ നടപടിക സ്വീകരിക്കുകയായിരുന്നു. ഫാദര്‍ ടോമി കരിയിലകുളത്തിനെ കുര്‍ബാന ചെല്ലുന്നതില്‍ നിന്നും സഭയുടെര്‍ ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും, വൈദീക വൃത്തിയില്‍ നിന്നും എല്ലാം ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്.

കത്തോലിക്കാ സഭയില്‍ ഇതിനു മുമ്പും വൈദീകരുടെ അരാജകത്വവും സാമ്പത്തിക തട്ടിപ്പും ധാരാളം പുറത്ത് വന്നിരുന്നു. ഫാ റോബിന്‍ ബലാല്‍സംഗ കേസില്‍ ജയിലില്‍ ആയ ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈദീക കുപ്പായം ഊരിച്ചത്. വൈദീകരുടെ കുപ്പായം ഊരിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴാണ്. ഒരു പരിധിവരെയുള്ള കുറ്റകൃത്യങ്ങള്‍ സഭ ചര്‍ച്ചയിലൂടെ പരിഹരിക്കുമ്പോള്‍ അതീവ ഗുരുതരമായ കാര്യങ്ങളില്‍ നടപടി എടുക്കാറും ഉണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതിയും കേസും ഇപ്പോള്‍ വത്തിക്കാന്‍ന്റെ പരിഗണനയില്‍ ആണ്.