പൗരത്വ നിയമം നടപ്പാക്കാൻ കേരളത്തിൽ തടങ്കൽ പാളയം

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞ പിണറായി വിജയൻ സഖാവിനു മനം മാറ്റം. പൗരത്വ നിയമം നടപ്പാക്കുമ്പോൾ കണ്ടെത്തുന്ന നുഴഞ്ഞ് കയറ്റക്കാരേ സമൂഹത്തിൽ നിന്നും മാറ്റി പാർപ്പിക്കാൻ ഡിറ്റൻഷൻ സെന്റർ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്‌ കേരളാ സർക്കാർ. അഭയാർഥികളും അനധികൃത കുടിയേറ്റക്കാരും കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തേ മലീമസവും , സംഘർഷ ഭരിതവും ആക്കുന്നു. ഇത് ഇനി കണ്ട് നില്ക്കാൻ ആവില്ലെന്ന് അവസാന നിമിഷത്തിൽ എങ്കിലും അധികൃതർക്ക് ബോധോധയം ഉണ്ടായിരിക്കുന്നു. ഈ കാര്യത്തിൽ അമിത്ഷായ്ക്ക് കീഴടങ്ങുകയാണ്‌ പിണറായി വിജയൻ എന്നും വേണേൽ പറയാം

രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന വിധത്തിലേക്ക് ഇന്ത്യയിലെ അഭയാർത്ഥി പ്രശനം മാറിയിരിക്കുകയാണ് .വിവിധ കേസുകളിൽ സമഗ്ര അന്യോഷണം വരുമ്പോൾ മാത്രമാണ് കുറ്റവാളി ബംഗ്ലാദേശിയോ മറ്റോ ആണെന്ന് അറിയുന്നത് തന്നെ .അതുകൊണ്ട് തന്നെ കുടിയേറ്റ പൗരത്വ വിഷയത്തിൽ കർശന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് .ഇപ്പോഴിതാ കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ സംസ്ഥാനത്ത് ഡിറ്റൻഷൻ സെന്റർ നിർമ്മിക്കുക്കുമ്പോൾ അത് നരേന്ദ്ര മോദി സർക്കാരിന്റെ പിണറായി സർക്കാരിനു മേലുള്ള നിയമപരവും ഭരണഘടനാപരവുമായ വിജയമാണ്‌.

. ആസാം മോഡൽ ഡിറ്റഷൻ ക്യാമ്പുകളാണ് കേരളത്തിൽ സ്ഥാപിക്കുന്നത്. പൗരത്വ ഭേദഗതി നിയമം/പൗരത്വ രജിസ്റ്റർ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി തടങ്കൽ പാളയങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും നിർമ്മിക്കാൻ ആഭ്യന്തരമന്ത്രാലം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിൽ മോചിതരാകുന്ന വിദേശികളെ പാർപ്പിക്കാൻ തിരുവനന്തപുരത്ത് തടങ്കൽ പാളയം പിണറായി സർക്കാർ ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ കുറ്റവാളികളെയാണ് ഇത്തരം സെന്ററുകളിൽ താമസിപ്പിക്കുന്നത്. തുടർന്ന് അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനായി ഉപയോഗിക്കും.

സാമൂഹിക നീതി ഡയറക്ടറേറ്റിന്റെ ചുമതലയിലാണ് കേന്ദ്രങ്ങൾ. തൃശൂരിലെ കേന്ദ്രത്തിൽ 2 നൈജീരിയക്കാർ ഉൾപ്പെടെ 3 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദേശികളെ ഇതുവരെ അതത് ജയിൽ വളപ്പിൽ തന്നെയാണ് താമസിപ്പിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നു പരാമർശം വന്നതിനെത്തുടർന്നാണ് പുതിയ തീരുമാനം. ജയിൽ വളപ്പിലെ താമസം തടവു ജീവിതത്തിനു തുല്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ശിക്ഷാ കാലാവധി കഴിഞ്ഞവർക്ക് അവരുടെ രാജ്യത്തേക്കു തിരിച്ചുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാകുന്നതു വരെ ഈ കേന്ദ്രങ്ങളിൽ താമസിക്കാം.അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികൾ, വീസ, പാസ്‌പോർട്ട് കാലാവധി തീർന്ന ശേഷവും ഇവിടെ തുടരുന്നവർ എന്നിവരെയും രാജ്യം വിടുന്നതു വരെ ഈ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുന്നവർക്കും, കുറ്റവാളികളെന്ന് തെളിഞ്ഞവരെയും പാർ‌പ്പിക്കുന്നതിനായാണ് തടങ്കൽ പാളയങ്ങൾ ഒരുക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ‌ ഇതിനാവശ്യമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമായതിന് ശേഷം കെട്ടിടം സംബന്ധിച്ച് തീരുമാനമെടുക്കാൻ കാത്തിരിക്കുകയായിരുന്നെന്നാണ് വിവരം. നിലവിൽ വകുപ്പിന് കീഴിൽ തടവ് കേന്ദ്രത്തിന് ഉപയോഗിക്കാനുന്ന തരത്തിലുള്ള കെട്ടിടങ്ങൾ ഇല്ല. ഈ സാഹചര്യത്തിൽ അന്തേവാസികളുടെ എണ്ണം ഉൾപ്പെടെ പരിഗണിച്ച ശേഷം പുതിയ കെട്ടിടം നിർമ്മിക്കുകയോ വാടകയ്ക്ക് എടുക്കാനോ ആണ് പദ്ധതിയിട്ടിരുന്നതെന്നും മുതിർ‌ന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു..

ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തുന്നതിനുള്ള ആദ്യ നടപടിയെന്നോണം സംസ്ഥാനത്ത് നിലവിൽ തടവിൽ കഴിയുന്ന വിദേശികളുടെ എണ്ണം തേടി സാമൂഹ്യ നീതി വകുപ്പ് സംസ്ഥാന ക്രൈംസ് റെക്കോർഡ് ബ്യൂറോയെ സമീപിച്ചിരുന്നു. ഈ വർഷം ജൂണിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകുന്നത്. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഇക്കഴിഞ്ഞ നവംബറിൽ വീണ്ടും നോട്ടീസ് നൽകിയിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജൂലായിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആധുനിക സൗകര്യങ്ങളോടെ തടങ്കൽ പാളയങ്ങൾ നിർമ്മിക്കണമെന്ന് സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകിയത്. പത്തടി ഉയരത്തിൽ ചുറ്റുമതിലുള്ളതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ ഒരു തടങ്കൽ പാളയമെങ്കിലും ഓരോ സംസ്ഥാനങ്ങളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും നിർമ്മിക്കണമെന്നായിരുന്നു നിർദേശം. ഇതിനായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം 2019 മോ​ഡ​ൽ ഡി​റ്റ​ൻ​ഷ​ൻ മാ​നു​വ​ലും ത​യാ​റാ​ക്കി​യി​രു​ന്നു.

അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വത്തിനായി കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരിൽ നിന്ന് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ തേടിയത്. ഇവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.

സിഎഎ നിയമം 2019 ൽ കൊണ്ടുവന്നപ്പോൾ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കലാപത്തിനും കാരണമായി. പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്നാണ് സമരങ്ങൾ തണുത്തത്. നിയമ പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ നിന്നുള്ളവർക്കാന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുക.