Home kerala കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

കണ്ണൂര്‍. കണ്ണൂരില്‍ തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായിട്ടാണ് വിവരം. പോലീസ് നടത്തിയ പട്രോളിംഗിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നു. പിന്നാലെ പോലീസ് സംഘം തിരിച്ച് വെടിവെച്ചു. സംഭവ സ്ഥലത്തു നിന്നും മൂന്ന് തോക്കുകള്‍ പോലീസ് കണ്ടെത്തി.

മുമ്പ് പല തവണ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ പ്രദേശത്താണ് സംഭവം. മാവോയിസ്റ്റുകള്‍ക്കായി നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. വയനാട്ടില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പോലീസ് കടുത്ത ജാഗ്രതയിലായിരുന്നു. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നുള്ള പ്രദേശത്താണ് അന്ന് വെടിവയ്ക്ക് നടന്നത്.