മുക്കം എംഇഎസ് കോളേജിൽ സംഘർഷം,ഒരു വിദ്യാർഥിക്ക് വെട്ടേറ്റു, 10 പേർക്ക് പരിക്ക്

കോഴിക്കോട്. മുക്കം എംഇഎസ് കോളേജിൽ സംഘർഷം. വിദ്യാർത്ഥിക്ക് വെട്ടേറ്റു. കള്ളൻതോട് എം.ഇ.എസ് ആർട്‌സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം. ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ ബൈക്ക് നിർത്തിയതിനെ തുടർന്നുണ്ടായ വാക്കു തർക്കത്തിനിടെയായിരുന്നു ആക്രമണം.

പത്തോളം വിദ്യാർത്ഥികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു വിദ്യാർത്ഥിക്ക് കൈക്ക് വെട്ടേറ്റിട്ടുണ്ട്. ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി ഇയാസിനാണ് വെട്ടേറ്റത്. ഭക്ഷണം കഴിക്കാൻ സമീപത്തെ ഹോട്ടലിലെത്തിയ വിദ്യാർഥികളുമായി വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. റോഡരികിൽ നിർത്തിവച്ച ബൈക്കുകൾ മാറ്റണമെന്ന് പറഞ്ഞ് ചിലർ എത്തി. പറ്റില്ലെന്ന് വിദ്യാർഥികൾ പറഞ്ഞതോടെ തർക്കമുണ്ടായി. പരിക്കേറ്റ വിദ്യാർത്ഥികളെ മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.