സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മലപ്പുറം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം.

മത്സരങ്ങൾക്ക് ഒഴുകിയെത്തിയ ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നു. കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം കുറിച്ചു.