18 മുതല്‍ 45 വയസു വരെയുള്ളവരില്‍ രോഗികളായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി

18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാക്കും അതില്‍ മറ്റ് രോഗമുള്ളവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവര്‍ പൊലീസില്‍ നിന്നും പാസ് വാങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യ പ്രവര്‍ത്തകരുടെ ലഭ്യതയില്ലാതെ വരുമ്പോള്‍ ആ പ്രയാസം പരിഹരിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രോഗമുള്ളവരുടേയും ക്വാറന്റൈനുകരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്ക്കും മുന്‍ഗണന നല്‍കും.

വാര്‍ഡുതല സമിതിക്കാര്‍ക്ക് വാര്‍ഡിനുള്ളില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. കേരളത്തിന് പുറത്ത് നിന്നും യാത്ര ചെയ്ത് വരുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ലോക്ഡൗണ് കാലത്ത് തട്ടുകടകള്‍ തുറക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളായ തിങ്കള്‍, ബുധന്‍, വെള്ളി എന്നിങ്ങനെ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.