കോവിഡ് ടെസ്റ്റ് നെഗറ്റീവ് പോസിറ്റീവാക്കുന്ന വീഡിയോ, സ്വകാര്യ ആശുപത്രിയിൽ നടക്കുന്നത്

കോവിഡ് ടെസ്റ്റ് നെഗറ്റീവായ ആൾക്ക് പോസിറ്റീവ് റിസൾട്ട് നല്കി. കെ.പി യോഹന്നായ് ബിഷപ്പ് നേതൃത്വം നല്കുന്ന ബിലിവേഴ്സ് ചർച്ചിന്റെ തിരുവല്ല മെഡിക്കൽ കോളേജിലാണ്‌ സംഭവം.,അന്വേഷണത്തിൽ ഇവിടെ മാത്രമല്ല സംസ്ഥാനത്ത് പല ലാബുകളും സ്വകാര്യ ആശുപത്രികളും ഇത്തരത്തിൽ വ്യാജ ഫലം നല്കി ജനത്തേ പിഴിയുകയാണ്‌.കോവിഡ് ടെസ്റ്റിൽ തിരിമറി നടത്തി എന്നു മത്രമല്ല നെഗറ്റീവ് കാരിയെ പോസ്റ്റിറ്റീവാക്കി ബിലിവേഴ്സ് മെഡിക്കൽ കോളേജ് കോവിഡ് ചികിൽസാ പാക്കേജ് നല്കുകയും ചെയ്തു.ഇവരുടെ വീട്ടിലേക്ക് വിളിച്ചാണ്‌ കോവിഡ് പാക്കേജ് നൽകിയത്.കോടികളാണ് കോവിഡിന്റെ പേരിൽ സ്വകാര്യ ആരോഗ്യ രംഗം കൊയ്ത്ത് നടത്തുന്നത്.

കോവിഡിന്റെ മറവിൽ സ്വകാര്യ ആശുപത്രിക്കാരും മെഡിക്കൽ ലാബുകാരും വൻ തട്ടിപ്പാണ്‌ നടത്തുന്നത്.കോവിഡ് റാണി എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ച ആരോഗ്യ മന്ത്രി പോലും ഇത് തടയുന്നില്ല.അനേകം പരാതികളാണ്‌ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്.മഹാമാരിക്ക് വ്യാജ ഫലം നല്കി,നെഗറ്റീവ് കാരിയേ പോസിറ്റീവാക്കി തിരുവല്ല മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ നടന്നത് ചാനലുകളും വാർത്തയാക്കിയിട്ടില്ല.

കാരണം ഇതേ അശുപത്രിയുടെ ക്യാൻസർ ചികിൽസയുടെ പരസ്യം ഇപ്പോൾ എല്ലാം ചാനലിലും മുഖ്യ ധാരാ മാധ്യമങ്ങളിലും ഓടുകയാണ്‌.വിവാദമായ ശബരിമല വിമാനത്താവളവും ബിവിലിവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭൂമിയിലാണ്‌ വരിക.ഈ ഭൂമി സർക്കാർ ഭൂമിയാണ്‌.പാട്ടത്തിനു നല്കിയ ഭൂമി ഇപ്പോൾ വിവാദ ട്രസ്റ്റ് വില്ക്കാൻ ശ്രമിക്കുന്നു.ഈ അഴിമതിയും ഒളിപ്പിക്കാൻ പരസ്യങ്ങൾ നല്കി മാധ്യമങ്ങളേ വിലക്കെടുക്കുന്നു എന്ന് ആരോപണം ഉയരുന്നു.കോവിഡ് നെഗറ്റീവ് ആയ സ്ത്രീയേ പോസ്റ്റീവാക്കിയ സത്യങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ

https://youtu.be/HuY9QFvOMik