തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരന്‍റെ ആത്മഹത്യ, പിന്നാലെ അമ്മാവനും ജീവനൊടുക്കി

തിരുവനന്തപുരം: പാച്ചല്ലൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ മാതൃസഹോദരനും മരിച്ച നിലയിൽ. ഇന്നലെ മരിച്ച സഞ്ജയുടെ അമ്മാവൻ രതീഷിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് രതീഷിനെ കണ്ടെത്തിയത്.

മനോവിഷമം താങ്ങാനാകാതെ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. പാച്ചല്ലൂർ സ്വദേശിനി സരിതയുടെ മകനും വാഴമുട്ടം ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ സഞ്ജയ് ആണ് ഇന്നലെ ജീവനൊടുക്കിയത്. അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ഈ ആഘാതം വിട്ടുമാറും മുമ്പാണ് രതീഷിനെയും തൂങ്ങി മരിച്ചനിലയിൽ കണ്ടത്.

അച്ഛൻ ഉപേക്ഷിച്ച് പോയ സഞ്ജയ്‌ക്ക് രതീഷ് ആയിരുന്നു എല്ലാം. ഇദ്ദേഹം വിവാഹിതനായിരുന്നില്ല. സഞ്ജയുടെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കിയതാണെന്ന് കുടുംബം പറയുന്നു.