പണത്തിനായി മിംസ് ആശുപത്രി നടത്തിയത് മൂന്ന് ഓപ്പറേഷനുകൾ, ഒടുവിൽ കിഡ്നിയും തകരാർ

കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കാസർകോട് കാഞ്ഞങ്ങാടുള്ള അമീർ എന്ന് 60 വയസുകാരന്റെ കാലിനു രക്ത ഓട്ടം ഇല്ലാതെ ബോൾക്ക് ആയിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബ്ലോക്ക് ഉള്ള കാൽ മുറിക്കണം എന്നായിരുന്നു ഉപദേശം. എന്നാൽ കാൽ മുറിക്കാൻ കാത്തിരുന്ന അമിറിനു ചികിൽസ കിട്ടിയില്ല എന്ന് മാത്രമല്ല കിടക്കാൻ ബഡ് പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. തുടർന്നാണ്‌ കാൽ മുറിക്കാൻ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തുന്നത്. 13000 രൂപയായിരുന്നു കാലിന്റെ സർജറിക്കായി കണക്കാക്കിയത്.

എന്നാൽ മിംസ് ആശുപത്രി കാൽ മുറിക്കാതെ മറ്റൊരു ഉപാധി മുന്നോട്ട് വയ്ച്ചു. അഞ്ചിയോ പ്ളാസ്റ്റി ചെയ്യാം എന്നും അങ്ങിനെ ചെയ്താൽ കാൽ മുറിക്കണ്ടാ എന്നും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേ ഡോക്ടർമാരുടെ ടീം നിർദ്ദേശിച്ചു. എന്നാൽ ഇതിനു 80000 രൂപ ചിലവ് വരും എന്നും അറിയിച്ചു. പിന്നാലെ ഡയാലിസസ് വേണ്ടിവരും എന്നും ഡോക്ടർമാർ പറഞ്ഞു. കാൽ തിരികെ നടക്കാൻ കിട്ടുമല്ലോ എന്ന് കരുതി ഈ കുടുംബം അതിനും സമ്മതിച്ചു. 80000 ത്തിനു മുകളിൽ ചിലവിട്ട് ആ ചികിൽസ കഴിഞ്ഞപ്പോൾ രോഗിക്ക് വൃക്ക തകരാർ മൂലം ഡയാലിസസും തുടങ്ങേണ്ടി വന്നു. അത് മറ്റൊരു പ്രഹരമായി.

പിന്നീട് ഡോക്ടർമാർ ചികിത്സ ഫലിച്ചില്ലെന്നും പരാജയമായി പോയെന്നും പറഞ്ഞ് ഇനി കാൽ മുറിക്കാം എന്നു പറഞ്ഞു. കാൽ പാദം പകുതി മുറിക്കാം എന്നായിരുന്നു പറഞ്ഞത്. മുറിക്കുന്ന കാലിന്റെ മുറിക്കുന്ന വിധം വ്യക്തമാക്കി കൊണ്ട് മിംസ് ഹോസ്പിറ്റലിലേ ഡോക്ടർമാരുടെ ടീം ഇവർക്ക് രേഖാ ചിത്രം വരച്ച് നല്കി. ഈ ചിത്രത്തിൽ കാൽ പാദത്തിന്റെ പകുതിവയ്ച്ചാണ്‌ മുറിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ കാൽ പാദം ഏറെ കുറെ പൂർണ്ണമായി മുറിച്ച നിലയിലായിരുന്നു. മുറിച്ചതാവട്ടേ ഇറച്ചിയും മറ്റും തൂങ്ങി കിടക്കും വിധത്തിലും. ഇപ്പോൾ 3 ലക്ഷം കഴിഞ്ഞു ബില്ല് തുക. ഡിസ് ചാർജ് ബില്ലുകൾ അതിനും പുറമേ വരും. ഇവിടെയും ദുരന്തം അവസാനിക്കുന്നില്ല. കാൽ പാദം മുറിച്ചത് ചികിൽസ ഫലിച്ചില്ലെന്നും ഓപ്പറേഷൻ പരാജയമെന്നും ഇനി കാൽ മുട്ടിനു മുകളിൽ മുറിക്കണം എന്നും അതിനു വേറെ പണം അടക്കണം എന്നും ഇപ്പോൾ ആശുപത്രി അധികൃതർ ഇവരെ അറിയിച്ചിരിക്കുകയാണ്‌.

ഇഞ്ചിഞ്ചായി മുറിച്ച് ഒരു രോഗിയെ കൊന്നും കാശ് വാങ്ങുന്ന രീതിയാണ്‌. കോഴിക്കോട് മിംസ് ആശ്യ്പത്രിയിൽ ഈ വാർത്ത പുറത്ത് വിടുമ്പോഴും കരഞ്ഞ് തളർന്ന് അമീറും കുടുംബവും ഉണ്ട്. ഇവരോട് ആശുപത്രിക്കാരുടെ അന്ത്യ ശാസനവും വന്നു കഴിഞ്ഞു. ഒന്നുകിൽ കാൽ മുട്ട് ഭാഗം വയ്ച്ച് മുറിക്കുക..അല്ലെങ്കിൽ ഡിസ് ചാർജ് വാങ്ങി പോവുക..ഒരേ ആവശ്യത്തിനു മുമ്പ് 2 ഓപ്പറേഷൻ നടത്തി 2ഉം പരാജയപ്പെട്ടതും ഈ രോഗിയുടെ കുടുംബത്തേ തകർത്തതും ഒന്നും ഇവിടെ വിഷയമാകേണ്ടതും ചർച്ച ചെയ്യേണ്ടതുമാണ്‌.13000 രൂപയ്ക്ക് കാൽ മുറിക്കാൻ വന്ന അമീർ എന്ന രോഗിക്കാണ്‌ ഇപ്പോൾ ഇതേ ആവശ്യത്തിനു 3 സർജറികൾ ആവശ്യമായി വന്നത്. നാലു ലക്ഷത്തോളം രൂപ ഇതിനോടകം ചിലവായി