പശുവിന്റെ പ്രസവത്തിനു 7500 രൂപ ഡോക്ടർ കൈക്കൂലി വാങ്ങി, ചാപിള്ള പിള്ളേരേ കൊണ്ട് വലിച്ച് എടുപ്പിച്ചു

സംസ്ഥാന വ്യാപകമായി മൃഗാശുപത്രികളിൽ നടക്കുന്ന കൈക്കൂലി മൂലം പൊറുതി മുട്ടി കർഷകർ. പരിപൂർണ്ണമായി സൗജന്യമായി കിട്ടേണ്ട ചികിൽസക്ക് കോതമംഗലത്ത് ഓരോ പ്രാവശ്യവും ഡോക്ടർ വാങ്ങുന്ന കൈക്കൂലി 2500 രൂപയാണ്‌ ഒരു കർഷകനിൽ നിന്നും. ലോക്ക് ഡൗണും കോവിഡും മൂലം തകർന്നിരിക്കുന്ന പാവപ്പെട്ട ജനങ്ങളിൽ നിന്നാണ് സർക്കാർ ശമ്പളം വാങ്ങുന്ന ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നത്.

കർഷകനിൽ നിന്നും കൈക്കൂലി വാങ്ങുന്ന മൃഗ ഡോക്ടർമാരും ജീവനക്കാരും കേരളത്തിന്റെ കൃഷിയേയും ക്ഷീര കർഷകരെയും തകർക്കുകയാണ്‌. കർഷകർ ഈ വൃത്തികെട്ട കൈക്കൂലി ഉദ്യോഗസ്ഥർ മൂലം കൃഷി നിർത്തുന്നു. കർഷകൻ ദൈവമാണ്‌. സൃഷ്ടി നടത്തുന്ന ആളാണ്‌. നമുക്ക് അരിയും പച്ചക്കറിയും പാലും തരുന്നവർ അവരാണ്‌. അവരേ വേദനിപ്പിക്കുന്നവരുടെ കുലം വരെ തകരും എന്ന് ഗാന്ധിജി പോലും പറഞ്ഞിരുന്നു.ക്ഷീര കർഷകരോട് നടത്തുന്ന അഴിമതി അവസാനിപ്പിക്കാൻ സർക്കാർ കർശനമായി ഇടപെടണം.സർക്കാർ നടത്തുന്ന റെയ്ഡ് വെറും പ്രഹസനമാണ്. റെയ്ഡിനു പകരം ഉചിതമായ നടപടികളാണ് കൈക്കൊള്ളേണ്ടത്