വരനെ കണ്ടപാടെ വിവാഹം വേണ്ടെന്ന്‌വെച്ച് വധു, സൗന്ദര്യം പോര, എഡിറ്റ് ചെയ്ത ചിത്രം നൽകി പറ്റിച്ചെന്ന് പരാതി

അ​ഗയ : വിവാഹപ്പന്തൽ വരെ എത്തിയ കല്യാണം മുടങ്ങി. പന്തലിൽ വരനെ കണ്ടപാടെ വിവാഹം വേണ്ടെന്ന്‌ വധു തീരുമാനിക്കുകയായിരുന്നു. വരന്റെ എഡിറ്റ് ചെയ്ത ചിത്രം നൽകി കബളിപ്പിച്ചെന്ന് വധു ആരോപിച്ചു. മദ്ധ്യപ്രദേശിലെ ​ഗ്വാളിയോറിലാണ് വിചിത്ര സംഭവം. ചിത്രത്തിൽ കാണാൻ സുന്ദരനായി തോന്നിയെന്നും എന്നാൽ നേരിട്ടു കണ്ടപ്പോൾ അങ്ങനെയല്ലെന്ന് വധു പരാതിപ്പെട്ടു.

അ​ഗയ ​ഗ്രാമത്തിൽ നിന്നാണ് വധു മംമ്ത. ഉതില ​ഗ്രാമത്തിൽ നിന്നുള്ള ആളാണ് വരനായ അനിൽ ചൗഹാൻ. വധുവിന്റെ വീട്ടുകാർ‌ അനിലിനെ കണ്ടിരുന്നെങ്കിലും മംമ്തയ്‌ക്ക് കാണാനായിരുന്നില്ല. ഫോട്ടോ മാത്രമാണ് കാണിച്ചത്. നല്ലപോലെ എഡിറ്റ് ചെയ്ത ചിത്രമാണ് വീട്ടുകാർ പെൺകുട്ടിയെ കാട്ടിയത്.

ഇതിന് പിന്നാലെയാണ് വിവാഹം വേണ്ടെന്ന ഉറച്ച നിലപാടിലേക്ക് അവരെത്തിയത്. വരനെ പെൺകുട്ടി
വിവാഹ ചടങ്ങിനിടെയാണ് ആദ്യമായി കണ്ടത്. പിന്നാലെ വിവാഹം നിർത്തിക്കുകയായിരുന്നു. ഇല്ലെങ്കിൽ മരിക്കുമെന്നായിരുന്നു ഭീഷണി. സംഭവം വിവാദമായതോടെ ഒത്തുതീർപ്പ് പൊലീസ് സ്റ്റേഷനിലായി. വധുവിന്റെ വീട്ടുകാരിൽ നിന്ന് കൈപ്പറ്റിയ സാധനങ്ങൾ വരന്റെ വീട്ടുകാർ തിരികെ നൽകി.