ഐ.സി.യുവിനു പുറത്ത് നിന്ന ബന്ധുക്കൾ അറിയാതെ രോഗിയെ കടത്തി, മൃതദേഹം പോലും കണ്ടില്ല

കോഴിക്കോട് ജില്ലയിലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ശ്രീജ എന്ന യുവതിയും കുടുംബവും.അത്തോളി സ്വദേശി ശ്രീജയാണ് ശർദ്ദിമൂലം ആശുപത്രിയെ സമീപിച്ചത്.കേവിഡ് നെ​ഗറ്റീവ് ഉറപ്പുവരുത്തി ശ്രീജയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഒമ്പത് ദിവസത്തെ ഐസിയു വാസത്തിനുശേഷം ശ്രീജക്ക് കോവിഡ് പോസിറ്റീവാകുകയായിരുന്നു.കോവിഡ് പോസിറ്റീവായവർക്കൊപ്പം കിടത്തിയതുമൂലമാണ് ശ്രീജക്ക് കോവിഡ് പിടികൂടുന്നത്

ആശുപത്രിക്കാരുടെ ​ഗുരുതര വീഴ്ച്ച ശ്രീജയെ കോവിഡ് പോസിറ്റീവാക്കി.ആവശ്യമായ ക്ളീനിങ്ങ് പോലും നടത്താതെ വീണ്ടും ഇതേ ബഡിൽ അടുത്ത രോഗിയെ കിടത്തും.ഐ.സി.യുവിൽ പരമാവധി ആളേ പിടിച്ചിട്ട് കൊള്ള കാശ് വാങ്ങാനുള്ള സ്വകാര്യ മെഡിക്കൽ കോളേജിന്റെ പ്രവർത്തി മനുഷ്യ മനസാക്ഷിയേ പോലും ഞെട്ടിപ്പിക്കുന്നതാണ്‌.

കോവിഡ് ബാധിച്ചതോടെ ഐ.സിയുവിനു പുറത്ത് നിന്നിരുന്ന വീട്ടുകാരെപോലും അറിയിക്കാതെ രഹസ്യമായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും കോവിഡ് ബാധിച്ചതും അവരുടെ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും മലബാർ മെഡിക്കൽ കോളേജ് അധികൃതർ മറച്ച് വയ്ച്ചു.ശ്രീജ ഐ.സിയുവിൽ ഉണ്ട് എന്ന ധാരണയിൽ വീട്ടുകാരും ബന്ധുക്കളും ആശുപത്രിക്ക് പുറത്ത് തങ്ങി.ഇതിനിടെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ ശ്രീജയെ കണ്ട് തിരിച്ചറിഞ്ഞ നാട്ടുകാരിയായ ഒരു സ്റ്റാഫാണ്‌ ശ്രീജയുടെ ബന്ധുക്കളേ വിവരം അറിയിക്കുന്നത്.അപ്പോൾ മാത്രമാണ്‌ മലബാർ മെഡിക്കൽ കോളേജ് അധികൃതർ രഹസ്യമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ശ്രീജയെ മാറ്റിയത് ബന്ധുക്കളും ഭർത്താവും മക്കളും അറിയുന്നത്.തുടർന്ന് ശ്രീജ മരിക്കുകയും ചെയ്തു.മൃതദേഹം പോലും വീട്ടുകാർക്ക് കാണാൻ ആയില്ല.ശ്രീജയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കൊണ്ടുപോയി കോവിഡ് നിയമ പ്രകാരം വീട്ടുകാർ കാണാതെ സംസ്കരിക്കുകയും ചെയ്തു