ലോക്ക് ഡൗണില്‍ കോണ്ടം വില്‍പ്പന റോക്കറ്റ് പോലെ വര്‍ദ്ധിച്ചു

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കോണ്ടം വില്‍പനയില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്‍പനയില്‍ 50 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്.ലോക്ക് ഡൗണിന്റെ ഭാഗമായി ആളുകള്‍ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായത്. സാധാരണ മൂന്ന് ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ വലിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറേയെന്നാണ് വ്യാപാരികള്‍ പറയുന്നത്. 10 മുതല്‍ 20 എണ്ണം ഉറകള്‍ വീതമുള്ള വലിയ പാക്കറ്റുകളുടെ വില്‍പ്പനയാണ് വര്‍ധിച്ചിരിക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. കോണ്ടം വില്പനയില്‍ വര്‍ധനവുണ്ടായതോടെ കൂടുതല്‍ സംഭരണത്തിനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.

ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ ഫുളളാണ് . ഇത്തരമൊരു ഡേറ്റിങ് ആപ്പില്‍ 70 ശതമാനമാണ് സബ്‌സ്‌ക്രിപ്ഷന്‍ കൂടിയത്.ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്ബാടും ഇതുതന്നെയാണ് സ്ഥിതി. ഇന്ത്യയില്‍ ഏപ്രില്‍ 14 വരെയാണല്ലോ ലോക് ഡൗണ്‍. അതുകൊണ്ട് തന്നെ എക്‌സ്ട്രാമാരിറ്റല്‍ ആപ്പിന്റെ വരിക്കാര്‍ ഇനിയും കൂടുമെന്നാണ് കമ്ബനിയുടെ തന്നെ പ്രതീക്ഷ. പുതുപുത്തന്‍ ഫോട്ടോകള്‍ പബ്ലിക്, പ്രൈവറ്റ് ആല്‍ബങ്ങളില്‍ അലങ്കരിക്കുന്നതാണിപ്പോ പ്രധാന ഹോബി .

2016 ലാണ് എക്‌സ്ട്രാമാരിറ്റല്‍ ആപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. എട്ടുലക്ഷം ഉപയോക്താക്കള്‍ ഇപ്പോള്‍ അവര്‍ക്കുണ്ട്. ഇറ്റലിയുടെ കാര്യമെടുത്താല്‍ അവിടെ ക്വാറന്റൈന്‍ ആരംഭിച്ചത് മാര്‍ച്ച് 4 നാണ്. പിന്നീട് എക്‌സ്ട്രാമാരിറ്റല്‍ ആപ്പിലെ സബ്‌സ്‌ക്രിപ്ഷന്‍ മൂന്നിരട്ടി കൂടുന്നതാണ് കണ്ടത്. ഇറ്റലിയില്‍ നാലുമണിക്കൂര്‍ വരെയാണ് ആളുകള്‍ ഇതിന് വേണ്ടി ചെലവഴിക്കുന്നത്. ഇറ്റലിയിലെ പോലെയാണ് സ്‌പെയിനിലെയും ഫ്രാന്‍സിലെയും കാര്യങ്ങളും. ആരെയും പേടിക്കാതെ കള്ളത്തരം കാണിക്കാമെന്നതാണ് ആപ്പുകളുടെ പ്രത്യേകത. സ്വകാര്യതയും, രഹസ്യസ്വഭാവവും മറ്റെന്തിനേക്കാളും ഗ്യാരന്റി. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുമ്‌ബോള്‍ ഡിസ്‌ക്രീറ്റ് മോഡിലിട്ടാല്‍ എല്ലാം ഭദ്രം. ഇത് കൂടാതെ ഒരു ‘ഷെയ്ക് ടു എക്‌സിറ്റ് ‘ എന്നൊരു ഫംഗ്ഷനും ആപ്പിനുണ്ട്. ഉപയോഗിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് ആരെങ്കിലും കാണാന്‍ ശ്രമിച്ചാല്‍ ഫോണ്‍ ഒന്നുകുലുക്കിയാല്‍ മതി, ആപ്പ് തനിയെ ഡിസ്‌കണക്റ്റ് ആയിക്കോളും. അപ്പുറത്ത് ആരെന്ന് ആരും അറിയില്ല. എല്ലാം സേഫ്. ഈ രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്. ഇന്ത്യയിലും ഷെയ്ക് ടു എക്‌സിറ്റ് ഫങ്ഷന്‍ പ്രയോഗിച്ച് ഡിസ്‌കണക്റ്റ് ചെയ്യുന്നവരുടെ എണ്ണം ഏറെയാണെന്ന് കമ്ബനികള്‍ സാക്ഷ്യപ്പെടുത്തുന്നു.