സാമൂഹിക അകലം പാലിച്ച് മൊബൈൽ ലൈവ് വഴി കുമ്പസാരിക്കാം

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രണ്ട് മാസമായതോടെ ആരാധനാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. അതിനാൽ തന്നെ പലമതപരമായ ചടങ്ങുകളും നടക്കുന്നില്ല. എന്നാലിപ്പോൾ മൊബൈൽ ലൈവ് വഴി കുമ്പസാരിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ്. സാമീഹിക അകലം പാലിച്ച് രഹസ്യമായി തന്നെയാണ് കുമ്പസാരം നടക്കുക.

റോമന്‍ കത്തോലിക്കാ സഭ, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ, ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ തുടങ്ങിയ ക്രിസ്തീയവിഭാഗങ്ങളില്‍, വിശ്വാസികള്‍ പാപമോചനമാര്‍ഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഒരു മതകര്‍മ്മമാണ് കുമ്പസാരം. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങള്‍ ഏറ്റുപറയുന്നതാണ് ഇതില്‍ മുഖ്യമായുള്ളത്. ഇത് ഒരു രഹസ്യ സ്വഭാവമുള്ള കൂദാശയാണ്.

നിലവിലുള്ള കുമ്പസാരക്കൂടുകളിൽ ചെലവ് കുറഞ്ഞ രീതിയില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ഹെഡ്‌സെറ്റും മൈക്കും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന സംവിധാനം. രണ്ടുമീറ്റര്‍ അകലത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്കിലൂടെയാണ് വിശ്വാസികള്‍ കുമ്പസാരിപ്പിക്കുക. റിസീവര്‍ പുരോഹിതന്റെ കൈവശമായിരിക്കും. കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗമാണ് സംവിധാനം വികസിപ്പിച്ചത്.ഇതിനിടെ ചില സഭകൾ കുംബസാരം സൂമിൽ കൂടി ആക്കിയിരുന്നു.