മാണി വിയോഗത്തിന്റെ മുറിവുണങ്ങും മുൻപേ കസേരക്കായി വില്ലന്മാർ തലപൊക്കിയോ..?

കെ.എം. മാണിയുടെ വിയോഗത്തില്‍ കേരളാ കോണ്‍ഗ്രസിലുണ്ടാക്കിയ ഒഴിവുകള്‍ മൂന്ന്.പാര്‍ട്ടി ചെയര്‍മാന്‍, നിയമസഭാകക്ഷി നേതാവ്, പാലായിലെ സ്ഥാനാര്‍ഥി എന്നിങ്ങനെ … എന്നാല്‍,ഒഴിവുകള്‍ നികത്താന്‍ പാര്‍ട്ടിനേതൃത്വം കരുതലോടെയാണു മുന്നോട്ടുപോകുന്നത്. അധികാരം പങ്കിടലില്‍ പ്രതിസന്ധി ഉണ്ടാകരുതെന്നും പ്രതിസന്ധി ഉടലെടുത്തേക്കാമെന്ന ചര്‍ച്ചകള്‍ക്കു കാതു കൊടുക്കേണ്ടെന്നുമാണു നേതൃത്വത്തിന്റെ തീരുമാനം

മാണി വഹിച്ചിരുന്ന സുപ്രധാന പദവികളടക്കം നേതൃ തലത്തില്‍ സമഗ്രമാറ്റം ആവശ്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ പ്രതിസന്ധി ഉടലെടുക്കാന്‍ പാടില്ലെന്നാണു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.