തേങ്ങാമുറി പോയാലും പട്ടീടെ സ്വഭാവമാണ്‌ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ദളിത് നേതാവ് ഇല്ലാഞ്ഞിട്ടായിരുന്നോ കോൺഗ്രസ് തകർന്നത്

കോൺഗ്രസ് ദേശിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരേ ദില്ലി മലയാളിയും ഡി.എം.സി ചെയർമാനുമായ ദീപാ ജോസഫിന്റെ കുറിപ്പ് വൈറലായി. ശശി തരൂരിനെ വലിച്ച് താഴെ ഇടാൻ ദില്ലിയിൽ അടക്കം നീക്കം നടത്തുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളേ വാരി അലക്കുകയാണ്‌ ദീപ. ദളിത് നേതാവ് തലപ്പത്ത് വരണം എന്ന് പറഞ്ഞ് മല്ലികാർജുന ഖാര്‍ഗെയെ പിന്തുണയ്ക്കുന്ന കേരളത്തിലെ കിളവന്മാരായ നേതാക്കളേ പട്ടീടെ തേങ്ങാമുറി പോയാലും സ്വഭാവം മനസിലായി എന്നാണ്‌ ദീപ ആക്ഷേപിക്കുന്നത്. ഇതിൽ ഖാര്‍ഗെ ദളിത് നേതാവാണ്‌. കോൺഗ്രസ് ഇത്ര തകർന്നത് ഒരു 80 കാരൻ ദളിത് നേതാവിനെ തലപ്പത്ത് ഇരുത്താഞ്ഞിട്ടായിരുന്നു എന്ന് മദാമ ഫാമിലിക്ക് ഇപ്പോഴാണ്‌ തോന്നുന്നത് എന്നും സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുന്നു. ദീപ ജോസഫിന്റെ കുറിപ്പ്

തേങ്ങമുറി പോയാലെന്താ പട്ടീടെ സ്വഭാവം മനസിലായില്ലേ? ഈ പഴഞ്ചൊല്ല് അന്വർത്ഥമാകുന്നത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആണ്. ഞാഞ്ഞൂൽ പോലെ ഉള്ള കേരളത്തിലെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നാളിന്നേവരെ സമൂഹത്തിനു ഒരു പ്രയോജനവും ഉണ്ടായിട്ടില്ലാത്ത നേതാവ് എന്ന വിളിപ്പേരുള്ള ഖദർ ധാരികളുടെ മനോഭാവം നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു കൊണ്ടിരിക്കുന്നു. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവർ പോലും ദളിത സ്നേഹം കൂടി. കൂടെ ഉള്ള ഒരുത്തൻ നന്നായാൽ അത്രക്കങ്ങു സഹിക്കാൻ പറ്റാത്ത കേരളത്തിലെ ഖദർധാരികൾ തന്നെയാണ് കോൺഗ്രസ് പാർട്ടിയുടെ ശാപം. കഴിവിനെ ഉൾക്കൊള്ളാൻ അംഗീകരിക്കാൻ പറ്റാത്ത ഇവറ്റകൾ തന്നെയാണ് ആ പാർട്ടിയുടെ ശവമഞ്ചം തീർക്കുന്നത്.

ശശി തരൂരിന്റെ കഴിവുകൾ അറിയാൻ കഴിയാത്ത കുറെയധികം അണികളെ വെറുതെ ചുമക്കുന്ന ഒന്നിനും കൊള്ളാത്ത ഒരു സംഘടന , തൊഴുത്തിൽ കുത്തും കാലുവാരലും മുഖമുദ്രയായ സംഘടന… ഇപ്പൊ മനസ്സിലായി ഈ സംഘടന തകർന്നടിയാൻ കാരണം ഒരു ലളിത് നേതാവ് ഇല്ലാതിരുന്നത് കൊണ്ടായിരുന്നു എന്ന് സതീശനും കരിക്ക് മാമനും ഒക്കെ പറഞ്ഞപ്പോൾ അല്ലേ അറിഞ്ഞത്.. ചിലപ്പോൾ ഇത്തവണ എല്ലാം ശരിയാവാൻ സാധ്യത.
വിഡ്ഢികളെ.. മലയാളിയുടെ സ്വതസിദ്ധമായ ശൈലി ഉപേക്ഷിച്ചു കഴിവും പഠിപ്പും ആഡ്യത്യവും അംഗീകാരവും ഒക്കെയുള്ള ഒരാളെ തിരഞ്ഞെടുക്കാൻ കഴിയാതെ… കൂട്ടത്തിൽ ഉള്ളവനെ അംഗീകരിക്കാൻ കഴിയാത്ത ഒരാളെ ഉൾക്കൊള്ളാൻ കഴിയാത്ത താങ്കൾ ഒക്കെ ആണ് ജനത്തെ സേവിക്കാൻ നടക്കുന്നത്… തരൂർ നൊപ്പം… വിജയിച്ചാലും ഇല്ലെങ്കിലും.. തകർന്നടിഞ്ഞ ഈ പ്രസ്ഥാനം നയിക്കാൻ തരൂർ നു മാത്രമേ കഴിയൂ എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം.. അല്ലെങ്കിൽ ഇവന്മാരുടെ ഉള്ളിലിരുപ്പ് ഞാൻ പറയാം… അയാളെയും ഈ പാർട്ടിയിൽ നിന്നു ഓടിക്കുക.. എന്നിട്ട് സരിതേച്ചിയുടെ സാരി അലക്കി കൊടുത്തവന്മാരെ ഈ പാർട്ടി അങ്ങ് ഏല്പിക്കുക.. ശാന്തം.. സ്വസ്ഥം..വിജയാശംസകൾ.. പ്രിയ ശശി തരൂർ ജി.