28 വർഷ ശേഷം കോൺഗ്രസ് പറയുന്നു നരസിംഹ റാവു ശരി, അയോധ്യ രാഹുൽ സന്ദർശിക്കും, വിട്ടുപോയ ഹിന്ദുക്കളേ പാർട്ടിയിൽ എത്തിക്കാൻ

കെ.എം ഷാജി ദില്ലി- KARMA WEB EXCLUSIVE DELHI 

ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചുവട് മാറ്റങ്ങൾക്ക് സൂചന നല്കി കോൺഗ്രസിൽ ചില നിർണ്ണായകമായ നീക്കങ്ങൾ. വർ രാഷ്ട്രീയ നീക്കത്തിനു ഇടയാക്കുന്ന ഈ നീക്കം രാജ്യത്തേ രാഷ്ട്രീയ പ്രവർത്ത്കർ എല്ലാം കൗതുകത്തോടെ വീക്ഷിക്കുകയാണ്‌. ഇതിൽ ഏറ്റവും പ്രധാനമായത് ഏതാണ്ട് 3 പതിറ്റാണ്ട് മുമ്പ് തകർത്ത അയോധ്യയിലെ ബാബറി മസ്ജിദും രാമ ജന്മ ഭൂമിയും സംബന്ധിച്ച് നയം മാറ്റത്തിനു പാർട്ടി ഒരുങ്ങുന്നു.

28 കൊല്ലങ്ങൾക്ക് ശേഷം അയോധ്യ രാമ ജന്മഭൂമി വിഷയത്തിൽ 1992ൽ ഇന്ത്യ ഭരിച്ച പി.വി.നരസിംഹ റാവു  ആയിരുന്നു ശരി എന്ന വിലയുത്തലിൽ പാർട്ടി എത്തുന്നു. ഇത് കോൺഗ്രസിലെ മുസ്ളീം ന്യൂന പക്ഷ വിഭാഗ നേതാക്കളുടെ കൂടെ പിന്തുണയോടെയാണ് നടപ്പാക്കുന്നത് ‌. ഒരു പക്ഷേ ഈ വൻ രാഷ്ട്രീയ മാറ്റം പാർട്ടിയിൽ നിന്നും വൈകാരികമായി അകന്നു നില്ക്കുന്ന അനേക കോടി ഹിന്ദുക്കളേ രാജ്യ വ്യാപകമായി അവരുടെ പഴയ വീട്ടിലേക്ക് തന്നെ തിരിച്ചെത്തിക്കുള്ള തന്ത്രം കൂടിയാകും.

അതായത് ബിജെപിയെ തറപറ്റിക്കാൻ ബിജെപിയുടെ പാളയത്തിലും ആശയത്തിലും കയറി ആക്രമിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഞങ്ങളേ നോക്കി ഇരിക്കണ്ടാ എന്നും ഭൂരിപക്ഷത്തേ ഒപ്പം നിർത്താനും മുസ്ളീം സമുദായവും കോൺഗ്രസിനെ ഉപദേശിക്കുന്നു.

1992 ൽ ആരാണ്‌ ബാബറി മസ്ജിദ് തകർക്കാൻ മൗനാനുവാദം നല്കിയത്. മറ്റാരുമല്ല..അന്നത്തേ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു ആയിരുന്നു. നരസിംഹ റാവുവിന്റെ കാലത്ത് ഈ വിഷയത്തിൽ രാജ്യത്ത് വൻ കലാപങ്ങൾ ആയിരുന്നു രാജ്മയാകെ. സമരങ്ങളും ആയിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് എൽ.കെ അഡ്വാനിയുടെയും വാജ് പേയുടേയും നേതൃത്വത്തിൽ നടന്നത്. നൂറ്റാണ്ടുളായ തർക്കം കോടതിക്കും പരിഹരിക്കാൻ ആയില്ല. അയോധ്യാ തർക്കത്തിൽ മൗനമായ ചില തീരുമാനങ്ങൾ എടുത്ത് ആ വിഷയത്തിൽ  തർക്ക പരിഹാരം തകർക്കൽ സിദ്ധാത്തത്തിലൂടെ നടപ്പിലാക്കുകയായിരുന്നു രാഷ്ട്രീയ ചാണക്യൻ കൂടിയായ അന്നത്തേ പ്രധാനമന്ത്രി പി.വി നരസിംഹ റാവു.

അന്ന് നരസിംഹ റാവു അത് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് സുപ്രീം കോടതി പോലും ഈ വിധത്തിൽ ഒരു വിധിന്യായം പറയാൻ കാരണം ഉണ്ടാകില്ലായിരുന്നു. അയോധ്യാ വിഷയത്തിൽ ആദ്യ പരിഹാരം ഉണ്ടാക്കിയ രാഷ്ട്രീയ ഭീഷ്മാചാര്യനേ പിന്നീട് കോൺഗ്രസ് പാർട്ടി അറപ്പോടെ കാണുകയായിരുന്നു. നരംസിംഹ റാവു മുസ്ളീം വിരോധിയായി മാറി. സോണിയാ ഗാന്ധിയുടെ വെറുപ്പ് പിടിച്ചു പറ്റി. നെഹ്രു കുടുംബം അദ്ദേഹത്തിൽ നിന്നും അകന്നു.

കോൺഗ്രസ് കണക്കാക്കിയതും പിന്തുടർന്നതും നരംസിംഹ റാവു മുസ്ളീം പള്ളി തകർത്ത് മാരകമയ പാപം ചെയ്തു എന്നാണ്‌. എന്നാൽ 1992ൽ ഇന്ത്യൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു എടുത്ത തീരുമാനം ശരി എന്ന് ഇന്ത്യാ മഹാ രാജ്യത്തിനു അംദീകരിക്കാൻ28 വർഷങ്ങൾ വേണ്ടി വന്നു. തർക്ക ഭൂമിയുടെ അവകാശം സംന്ധിച്ച് അന്തിമമായ വിധി സുപ്രീം കോടതിയിൽ നിന്നും വന്നപ്പോൾ അവിടെ ശോഭിച്ചത് പി.വി രമസിംഹ റാവു എന്ന രാഷ്ട്രീയ ചാണക്യൻ 28 കൊല്ലം മുമ്പ് എടുത്ത നിലപാടായിരുന്നു. ചരിത്രത്തിനും ഭാവിക്കും മുമ്പേ നടന്ന് നീങ്ങും ചില വ്യക്തികൾ. അവർക്ക് നൂറ്റാണ്ടുകൾ തന്നെ മുന്നോട്ട് കയറി ഭാവിയിലേ കാര്യങ്ങളും നീതിയും ചെയ്യാൻ ആകും. മഹാന്മാർ അങ്ങിനെയാണ്‌.

ഇത് മാത്രമല്ല നരസിംഹ റാവുവാണ്‌ ഇന്നു കാണുന്ന ഇന്ത്യയുടെ ശില്പി. ആധുനിക ഇന്ത്യ തുടങ്ങിയതും ആധുനിക ഇന്ത്യയുടെ സംബദ് വ്യവസ്ഥയുടെ തറക്കല്ല് പാകിയതും പി.വി നരസിംഹ റാവു എന്ന പ്രധാനമന്ത്രിയായിരുന്നു. തകർന്ന് തരിപ്പണമായ ഇന്ത്യാ രാജ്യത്തേ അദ്ദേഹം വൻ വെല്ലുവിളികളേ അതിജീവിച്ച് പുതിയ പരീക്ഷണങ്ങൾനടത്തി. ജവഹർലാൻ നെഹ്രു ഉണ്ടാക്കിവയ്ച്ച സാമ്പത്തിക ആശയങ്ങൾ നരസിംഹ റാവും ഒരർഥത്തിൽ പഴഞ്ചൻ എന്ന് വിശേഷിപ്പിച്ച് കടലിൽ എറിയുകയായിരുന്നു. ഒരു പക്ഷേ ജവർ ഹർലാൽ നെഹ്രുവിന്റെ കാലത്ത് അദ്ദേഹത്തിനു പകരം നരസിംഹ റാവു ആയിരുന്നു ഇന്ത്യ നയിച്ചത് എങ്കിൽ അന്നേ ഈ ആശയവും സാമ്പത്തിക നയവും കൊണ്ടുവരുമായിരുന്നു.

ജപ്പാനും, അമേരിക്കക്കും, ബ്രിട്ടനും ഒപ്പം കിടപിടിച്ച് വൻ സാമ്പത്തിക സക്തിയായി ഇന്ത്യ മാറുപായിരുന്നു. സോഷ്യലിസ്റ്റ് ചിന്തയിൽ നിന്നും സമ്പദ് വ്യവസ്ഥയേ ലോകത്തേ അതി സമ്പന്ന രാഷ്ട്രങ്ങളൂടെ വികസന തന്ത്രത്തിലേക്കും മുതലാളിത്വ വ്യവസ്ഥയിലേക്കും ആയിരുന്നു നരസിംഹ റാവു നറ്റത്തിയ ചുവട് മാറ്റം. ആ ആണികല്ലുകൾ ആണ്‌ ഇന്നും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ ആണി കല്ല്ലുകൾ. പി.വി നരസിംഹ റാവു ഇട്ട ആ ആണിക്കല്ലുകളിൽ തൊട്ടാനോ ഒന്നനക്കാനോ പോലും പിൻ കാലത്ത് ഇന്ത്യ ഭരിച്ച ആർക്കും ധൈര്യം പോയിട്ട് ചിന്തിക്കാൻ പോലും സാധിച്ചിടില്ല. അത്ര ദീർഖദർശിയായിരുന്ന പി.വി നരസിംഹ്ഗ റാവു തന്നെയാണ്‌ അയോധ്യയിൽ ബാബറി മസ്ജിദ് തകരാൻ കാരണമായ ചരിത്ര പുരുഷൻ ആയി മാറിയതും

ഇപ്പോൾ കോൺഗ്രസ് നരസിംഹ റാവുവിന്റെ നിലപാടുകൾ അംഗീകരിക്കുന്നു. അതിന്റെ സൂചനകൾ വന്നു കഴിഞ്ഞു. അയോധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനു കോൺഗ്രസ് കൂടി പിന്തുണക്കും. സമീപ ദിവസം തന്നെ പാർട്ടി ഇത് പരസ്യമായി പറയും. അയോധ്യയിലെ രാമ ക്ഷേത്രത്തിനു കാരണക്കാരനായ പി.വി നരസിംഹ റാവു എന്ന മഹാനായ നേതാവ് കോൺങ്ങ്രസ് പ്രധാനമന്ത്രി ആയിരുന്നു എന്ന് കോൺഗ്രസ് ദേശീ തലത്തിൽ ഇപ്പോൾ തന്നെ സൂചനകൾ നല്കി.

രാമ ക്ഷേത്രം ഇന്ന് അവിടെ വരാൻ കാരണം കോൺഗ്രസ് പ്രധാനമന്ത്രി ആണ്‌ എന്നും കോൺഗ്രസ് പറയുന്നു. നോക്കുക..28 കൊല്ലം കഴിഞ്ഞാണ്‌ കോൺഗ്രസ് ചരിത്രപരമായ ചുവട് മാറ്റം നടത്തുന്നത്. അപ്പോഴേക്കും ഇന്ത്യയിലെ ഭൂരിപക്ഷ സമുദായമാകെ കൈയ്യിൽ നിന്നും പാർട്ടിക്ക് നഷ്ടപെട്ടു. നഷ്ടപെട്ട് പോയ ഹിന്ദു ജന വിഭാഗത്തിന്റെ വിശ്വാസം തിരിച്ച് പിടിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നു. രാജ്യത്ത് ബി.ജെ.പിക്ക് ബദൽ ആവുക..എന്നതും ഉദ്ദേശിക്കുന്നു.ഈ രാഷ്ട്രീയം ഏറ്റെടുത്തിട്ടില്ലെങ്കില്‍ വലിയ നഷ്ടം കോണ്‍ഗ്രസിന് സംഭവിക്കുമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും വാദം.

മുസ്ലീം നേതാക്കള്‍ക്കും ഇതേ വാദമാണ് ഉള്ളത്. ഹിന്ദുത്വ മോഡിലേക്ക് കോണ്‍ഗ്രസ് മാറുന്നു എന്ന് ഉറപ്പിക്കുന്ന ചില പ്രസ്ഥാവന സോണിയ ഗാന്ധിയിൽ നിന്നും വന്നു കഴിഞ്ഞു. പി.വി നരസിംഹ റാവുവിനെ സോണിയ ആദ്യമായി പുകഴ്ത്തി സംസാരിച്ചു.റാവുവിനെ പുകഴ്ത്തിയത് രാമക്ഷേത്രത്തിന് വഴിയൊരുക്കിയ നേതാവെന്ന നിലയിലാണ് എന്നതാണ്‌ എടുത്ത് പറയേണ്ടതും സോണിയയുടെ മനം മാറ്റവും.രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായിട്ടാണ് സോണിയ റാവുവിനെ ഇത്രത്തോളം പ്രശംസിക്കുന്നത്.

ഇനിയേലും കോണ്‍ഗ്രസിന്റെ അയോധ്യാ നയം മാറ്റണമെന്ന വാദത്തിലാണ് കോൺഗ്രസിലെ യുവ തുർക്കികളും എ.കെ ആന്റണി അടക്കം ഉള്ള മുതിർന്ന നേതാക്കളും. ഇന്ത്യയുടെ മനസിലേക്ക് കയറണം എങ്കിൽ പാർട്ടിക്ക് നയം മാറ്റം ആവശ്യമാണ്‌ എന്നും പറയുന്നു.കോണ്‍ഗ്രസ് കടുത്ത ഹിന്ദുവിരുദ്ധരാണ്‌ എന്ന ധാരണ മാറ്റണം. രാജ്യവ്യാപകമായി കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയായി ഒരു ധാരണ വന്നു കഴിഞ്ഞു. മധ്യപ്രദേശ് തിരഞ്ഞെടുപ്പിന്റെ സമയത്ത് ആന്റണി കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് വിപുലമായി നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമം. കോണ്‍ഗ്രസ് ഹിന്ദുക്കളുമായി കൂടുതല്‍ അടുപ്പമുണ്ടാക്കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മഹാരാഷ്ട്രയിൽ ഹിന്ദുത്വ വാദികളായ ശിവസേനയുമായുള്ള ബന്ധം തുടരണം എന്നും ഉദ്ധവ് താക്കറേയുമായി രാഹുൽ ഗാന്ധി അയോധ്യ സംദർശിച്ച് ക്ഷേത്ര നിർമ്മാണത്തിനു പിന്തുണ നല്കണം എന്നും ആവശ്യം ഉയരുന്നു. 28 വർഷങ്ങൾ ചെയ്ത് തെറ്റുകൾ തിരുത്തുകയാണ്‌. കോടതി വിധി വന്നിട്ടും അതിനെ സ്വീകരിക്കാതെ മാറി നിന്നത് ഇന്ത്യയിലെ ഹിന്ദുക്കളേ കോൺഗ്രസ് പാർട്ടിക്ക് എതിരാക്കി എന്നും ഉടൻ തെറ്റു തിരിത്തണം എന്നും യുവ നേതാക്കളും പറയുന്നു. ഗ്രാമങ്ങളിൽ ചെല്ലുമ്പോൾ ഹിന്ദു വിരുദ്ധ പാർട്ടി എന്നു പറഞ്ഞ് ജനം മാറി നില്ക്കുന്നതും യുവ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു ബാബറി മസ്ജി പൊളിക്കുന്നതില്‍ നിന്ന് ബിജെപിയെ തടയാതിരുന്നത് ഇപ്പോള്‍ രാഷ്ട്രീയ ബാധ്യതയല്ലെന്നാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും അവകാശപ്പെടുന്നത്.ഹിന്ദുക്കള്‍ക്കിടയിലും തീവ്ര ഹിന്ദുത്വ വിഭാഗങ്ങള്‍ക്കിടയിലും നരസിംഹ റാവു ർപ്യപ്പെട്ടവനാണ്‌.

നരസിംഹ റാവുവിനെ ഇനിയും കോൺഗ്രസ് മഹത്വ വല്കരിരിച്ചില്ലേൽ അയോധ്യയിൽ ബി.ജെപി തന്നെ ഈ കോൺഗ്രസ് നേതാവിന്റെ പ്രതിമ പോലും സ്ഥാപിക്കും. അതോടെ ആ നേതാവും കോൺഗ്രസിനു നഷ്ടമാകും. അര്‍ജുന്‍ സിംഗ്, മാധവറാവു സിന്ധ്യ, എന്‍ഡി തിവാരി, സീതാറാം കേസരി, ഫോത്തേദാര്‍, ഷീലാ ദീക്ഷിത്, ജാഫര്‍ ഷെരീഫ്, രാജേഷ് പൈലറ്റ്, കരുണാകരന്‍, പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, രത്‌നാകര്‍ പാണ്ഡെ, വിജയ് ഭാസ്‌കര്‍ റെഡ്ഡി എന്നിവര്‍ പോലും ആക്കാലത്ത് നെഹ്രു കുടുംബത്തേ മാറ്റി നിർത്തിയാണ്‌ നര സിംഹ റാവുവിനെ രംഗത്ത് കൊണ്ടുവന്നത് എന്ന് ചരിത്രം അറിയാവുന്ന കോൺഗ്രസുകാർ മനസിലാകും. നര സിംഹ റാവു ഉയർത്തില ലൈനിലൂടെ പിൻ കാലത്ത് കെ. കരുണാകരനേ പോലെ യുള്ള നേതാക്കളുടെ കൈകളിലേക്ക് കോൺഗ്രസ് ഭരണവും പ്രധനമന്ത്രി സ്ഥാനവും കിട്ടിയിരുന്നു എങ്കിൽ പാർട്ടി ഈ വിധത്തിൽ ആകില്ലായിരുന്നു.

നര സിംഹ റാവു തുടർന്ന വന്ന രാഷ്ട്രീയ ലൈൻ പിൻ കാലത്ത് സോണിയാ ഗാന്ധി പൊളിച്ചടുക്കുകയായിരുന്നു. അതോടെയാണ്‌ ഹിന്ദു ജന വിഭാഗം പാർട്ടിക്ക് എതിരായത്. കോണ്‍ഗ്രസിലെ അതിശക്തരായ 3 നേതാക്കള്‍ ഇപ്പോഴും റാവുവിനെ കടുത്ത ആരാധകരാണ്.മന്‍മോഹന്‍ സിംഗും ജയറാം രമേശും എ.കെ ആന്റണിയും.ഇവരാണ് സോണിയയെ മയപ്പെടുത്തിയത്. റാവുവിന്റെ രാഷ്ട്രീയത്തെ വജ്രായുധമായി ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം. അയോധ്യയിൽ രാഹുൽ സന്ദർശനം നടത്തി ക്ഷേത്ര നിർമ്മാണത്തിന്റെ ചുക്കാൻ ഏറ്റെടുക്കണം എന്നു വരെ ഇവർ സോണിയക്ക് ഉപദേശം കടുത്തതായി തന്നെ നല്കി. ഭൂരിപക്ഷ ജനങ്ങളിലേക്ക് എത്തുക..അല്ലെങ്കിൽ മരിച്ച് വീഴുക..ഇതാണ്‌ സോണിയക്ക് നല്കുന്ന ഉപദേശം..രാഹുല്‍ അയോധ്യ സന്ദര്‍ശിക്കുന്നതോടെ കോണ്‍ഗ്രസിനോടുള്ള എല്ലാ പ്രശ്‌നങ്ങളും ഹിന്ദു സമൂഹം മറക്കും. എന്നും പറയുന്നു.