എസി മൊയ്തീന്‍ ഇഡിക്ക് മുന്നില്‍ ഹാജരായാല്‍ ജയിലിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര

തിരുവനന്തപുരം. ചൊവ്വാഴ്ച ഇഡിക്ക് മുന്നില്‍ എസി മൊയ്തീന്‍ ഹാജരാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ചൊവ്വാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരായാല്‍ വിട്ടിലേക്കല്ല ജയിലിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലാണ് എസി മൊയ്തിനോട് ഇഡി ചൊവ്വാഴ്ച ഹാജരാകുവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

എസി മൊയ്തീന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. എംവി ഗോവിന്ദന്‍ ഇന്ന് ഇഡിയെ പുച്ഛിച്ചു. അത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അറസ്റ്റിലായ സതീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

ഇഡി തിങ്കളാഴ്ച തൃശൂരിലും എറണാകുളത്തുമായി 9 ഇടത്താണ് പരിശോധന നടത്തിയത്. അയന്തോള്‍ ബാങ്കില്‍ നിന്നും 18.5 കോടി വായ്പ എടുത്ത ശേഷം മുങ്ങിയ അനില്‍കുമാറിന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു.