പ്രതിപക്ഷത്തെ ഇനി വിഡി സതീശൻ നയിക്കട്ടെ, ആവശ്യം ശക്തമാകുന്നു

നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടിരിക്കുകയാണ് കോൺ​ഗ്രസ്.140ൽ 41 സീറ്റുകളിൽ മാത്രമാണ് കോൺ​ഗ്രസിന് വിജയിക്കാൻ സാധിച്ചത്. അടുത്ത നിയമസഭയിൽ രമേശ് ചെന്നിത്തലക്ക് പകരം വിഡി സതീശൻ പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം കോൺ​ഗ്രസിൽ ശക്തമാകുന്നു. താഴെത്തട്ടിലുള്ള അണികൾപ്പോലും വിഡി സതീശൻ പ്രതിപക്ഷ നേതാവാകണമെന്നാണ് അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയയിലും വിഡി സതീശനായുള്ള പ്രചരണം ശക്തമാവുകായാണ്. നിരവധിപ്പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

കോൺഗ്രസ്സ് നേതൃത്വം മാറ്റത്തേക്കുറിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കോൺഗ്രസ്സിന് ശക്തമായ ഒരു യുവ നേതൃത്വം അനിവാര്യതയാണ്, താഴെ തട്ടിലെ അണികളെ ശക്തിപ്പെടുത്തുന്നതിനും ഗ്രുപ്പു വലികൾക്ക് കടിഞ്ഞാനിടുന്നതിനും ഇനിയും പാർട്ടിക്ക് കഴിഞ്ഞില്ലെങ്കിൽ പ്രതിപക്ഷ സ്‌ഥാനം പോലും ഉണ്ടാവാത്ത നിലയിലേക്ക് കോൺഗ്രസ്‌ അടിപത റും എന്നാൽ പലപ്പോഴും വീഡി സതീശനെ പോലെയുള്ള ശക്തരായ നേതാക്കളെ തിരിച്ചറിയാത്തതും മാറ്റിനിർത്തുന്നതും പാർട്ടിക്ക് വലിയ രീതിയിൽ ദോഷം ചെയ്യും, നിയമസഭയിലെ കഴിഞ്ഞ അഞ്ചു വർഷങ്ങൾ വിലയിരുത്തിയാൽ വീഡി സതീശന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളു, അതുകൊണ്ട് തന്നെ സാധാരക്കാരായ കോൺഗ്രസ്‌ പ്രവർത്തകരിൽ ഈ ആവശ്യം ശക്തമാണ്, social media യിൽ കോൺഗ്രസ്‌ പ്രവർത്തകർ ഈ ആവശ്യം ശക്തമാക്കി കഴിഞു കരുത്തരായ പലർക്കും ശക്തമായ ചുവപ്പുകാറ്റിൽ അടിപതറിയപ്പോഴും കോൺഗ്രസ്സിൽ ഏറ്റവും അധികം ഭൂരിപക്ഷവുമായി ഇടതുകൊട്ട പിടിച്ചെടുത്തത് സതീശനാണ് അതുകൊണ്ട് തന്നെ സാധാരണ കൊൺ​ഗ്രസ്സ് പ്രവർത്തകർ തങ്ങളുടെ അവശ്യവുമായി നേതൃത്വത്തെ സമീപിക്കുവാനൊരുങ്ങുന്നു

ഇടത് കോട്ടയായ പറവൂരിൽ നിന്നും നാല് തവണ തുടർച്ചയായി എം. എൽ. എ ആയി തെരഞ്ഞെടുക്കപ്പെട്ടയാളാണ് വി. ഡി സതീശൻ.
നിയമസഭക്കകത്തും പുറത്തും കോണ്ഗ്രസ്സിന്റെ മുന്നണി പോരാളിയാണ് വി ഡി സതീശൻ. യു. ഡി. എഫ് പ്രതിപക്ഷത്തുള്ളപ്പോൾ ഇടതു സർക്കാരിന്റെ തെറ്റുകളെ പൊതു മധ്യത്തിൽ കൊണ്ടുവരുന്നതിനും ഭരണമാറ്റം ഉണ്ടാകുന്നതിന് മുന്നിൽ നിന്ന് പോരാടുകയും ചെയ്തു. .കഴിവുള്ള പലരെയും പുറത്തു നിർത്തുന്നത് ഇരു മുന്നണികളിലും പതിവ് കാഴ്ചയാണ്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരാൾ വി. ഡി സതീശനായിരിക്കും.

അച്യുതാനന്ദൻ മന്ത്രിസഭയിൽ തിളങ്ങി നിന്ന തോമസ് ഐസക്കിനെ ലോട്ടറി വിഷയത്തിൽ സംവാദത്തിൽ മലർത്തിയടിച്ച വി ഡി സതീശൻ 2016ലെ UDF ഭരണത്തിൽ മന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ ജാതി സമവാക്യത്തിന്റെയും മറ്റും പേരിൽ വി ഡി സതീശൻ തഴയപ്പെട്ടു. കാർത്തികേയൻ മരണപ്പെട്ടപ്പോൾ സ്പീക്കർ സ്ഥാനത്തേക്കും ആളുകൾ അദ്ദേഹത്തെ പ്രതീക്ഷിച്ചു.

ഒരു പക്ഷെ കോൺഗ്രസ്സ് പാർട്ടിയിൽ വി ഡി സതീശൻ പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടത് അതിനു ശേഷമാണ്.
AICC സെക്രട്ടറിയായി പ്രവർത്തിച്ച് രാഹുൽ ഗാന്ധിയുടെ ഗുഡ് ബുക്കിലും സതീശൻ എത്തി. KPCC യുടെ ഉപാധ്യക്ഷ പദവിയിലും ശോഭിച്ചു. ഇപ്പോൾ കോൺഗ്രസ്സിന്റെ നയപരിപാടികൾ തീരുമാനിക്കുന്ന രാഷ്ട്രീയ കാര്യ സമിതിയിലും സതീശൻ അംഗമാണ്. . ഗ്രൂപ്പ് നേതാക്കളുടെ ഞാണിൽ നിൽക്കില്ലെന്ന തോന്നലാണ് സതീശനെന്ന നേതാവിന് സ്ഥാനങ്ങൾ നഷ്ടപ്പെടാൻ കാരണം. വിഡി സതീശൻ പ്രതിപക്ഷ നേതാവായി വരണമെന്ന ആവശ്യം താഴെക്കിടയിലുള്ള അണികളിൽപ്പോലും ശക്തമാണ്.