Home national നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

ഹൈദരാബാദ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയില്‍ ജനങ്ങള്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലണ്ടര്‍ , 2500 രൂപ പ്രതിമാസ സാമ്പത്തിക സഹായം എന്നിവയാണ് വാഗ്ദാനം. ഹൈദരാബാദിലെ പൊതുയോഗത്തിലാണ് പ്രഖ്യാപനം.

സംസ്ഥാനത്തെ ടിഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, കര്‍ഷകര്‍ക്ക് 15000 രൂപ പ്രതിവര്‍ഷം നല്‍കുമെന്നും കര്‍ഷക തൊഴിലാളികള്‍ക്ക് 12000 രൂപ നല്‍കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. ഒപ്പം നെല്‍ കൃഷിക്ക് 500 രൂപ ബോണസും വാഗ്ദാനം ചെയ്യുന്നു.

അതോടൊപ്പം അര്‍ഹരായ കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും പ്രായമായവര്‍ക്ക് പ്രതിമാസം 4000 രൂപ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.