പിറവത്ത് കോൺഗ്രസ് സമ്മേളനത്തിൽ കൂട്ടയടി, നിരവധി പേർക്ക് പരിക്ക്

എറണാകുളം ജില്ലയിലെ പിറവത്ത് കോൺ​ഗ്രസ് സമ്മേളനത്തിൽ‌ വാക്കേറ്റവും കയ്യാങ്കളിയും. സ്ത്രീകളും കുട്ടികളുമടക്കം 60 ഓളം ആളുകൾ പങ്കെടുത്ത കോൺ​ഗ്രസ് യോ​ഗത്തിലാണ് വാക്കേറ്റം. സാബു കെ ജേക്കബിനെതിരെയുള്ള അച്ചടക്ക നടപടി ചർച്ച ചെയ്യാനായി നടത്തിയ യോ​ഗത്തിലാണ് അക്രമം അരങ്ങേറിയത്. സാബു കെ ജേക്കബിനെതിരെ ​ഗുരുതരമായ ആരോപണമാണുള്ളത്. കോടിക്കണക്കിന് രൂപയുടെ മണൽ കൊള്ളക്ക് ചുക്കാൻ പിടിച്ചത് സാബു കെ ജേക്കബാണ്. ഇതിനെതിരെ അന്ന് കർമ ന്യൂസ് വാർത്ത നൽകിയിരുന്നു. കോൺ​ഗ്രസിനെയും യുഡിഎഫിനെയും കാലുവാരി എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ജോസ് കെ മാണിക്കൊപ്പം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സാബു പ്രവർത്തിച്ചുവെന്നും ആരോപണമുണ്ട്

സാബു എം ജേക്കബിന്റെ ​ഗുണ്ടകളാണ് അക്രമത്തിന് നേതൃത്വം നൽകിയത്. സാബു കെ ജേക്കബ് പാർ‌ട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രചരണം നടത്തിയിരുന്നെന്ന് ഡിസിസി പ്രസിഡന്റ് കണ്ടെത്തിയിരുന്നു. പലപ്പോഴും ഇദ്ദേഹം എൽഡിഎഫിനൊപ്പമാണ് പ്രവർത്തിച്ചിരുന്നു. അതീവ ​ഗുരുതരമായ അച്ഛടക്ക ലംഘനമാണ് സാബു കെ ജേക്കബ് നടത്തിയതെന്നും ഡിസിസി പ്രസിഡന്റ് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു

വീഡിയോ കാണാം