ബിജെപി തോറ്റെന്ന് കോൺഗ്രസിന്റെ ഫ്ലക്സ്, റിസൾട്ട് വന്നതോടെ എടുത്തു മാറ്റുന്നു

ന്യൂഡൽഹി : അമിതമായ ആത്മവിശ്വാസം നല്ലതല്ല എന്ന പാഠമാണ്‌ ഇന്ന് പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് കോൺഗ്രസ് പഠിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിയെ താഴെ ഇറക്കാൻ തയ്യാറെടുക്കുന്ന കോൺഗ്രസിന്റെ വൻ ദുരന്തമാണ്‌ നേരിടേണ്ടി വന്നത്.

അഞ്ച് സംസ്ഥാനങ്ങളിലും തങ്ങളുടെ പാർട്ടി സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അവകാശപ്പെട്ടു. പിന്നാലെ ശ്രീരാമദേവന്റെയും, ഹനുമാൻ സ്വാമിയുടെയും ചിത്രങ്ങളുള്ള ബാനറുകളും പോസ്റ്ററുകളും ഇന്ന് രാവിലെ തന്നെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചു.

ഈ ബാനറുകളിൽ രാഹുലും, പ്രിയങ്കയുമൊക്കെ അണിനിരന്നിരുന്നു. “രാഹുൽ എല്ലാവരേക്കാളും ശ്രേഷ്ഠനാണ്, അതിനാലാണ് ബിജെപി തോറ്റത് ” എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ഒടുവിൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പോക്ക് മനസിലായതോടെ അനുയായികൾ ഓരോരോ ബോർഡുകളും മാറ്റിത്തുടങ്ങി.