സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അച്ചന്റെ ഭാഗത്ത് നിന്നും അതിക്രമം ഉണ്ടാകില്ല- ജനങ്ങൾക്ക് മുന്നിൽ വൈദീകരെ കൊണ്ട് സത്യം ചെയ്യിപ്പിച്ച് ബിഷപ്പ്

കോട്ടയം: കത്തോലിക്കാ സഭയുടെ ചരിത്ര മാറ്റി മറിക്കുന്ന ഉത്തരവിറക്കി മാനന്തവാടി രൂപതാ മെത്രാൻ ജോസ് പൊരുന്നേടം. ഇടവകയിലെ സ്ത്രീകൾക്കും കുട്ടികൾക്കും, ദുർബലരായവർക്കും ഒന്നും എതിരേ അച്ചന്റെ ഭാഗത്ത് നിന്നും ദുരുപയോഗവും അതിക്രമവും ഒന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌. എന്തേലും സാഹചര്യം ശ്രദ്ധയിൽ പോലും പെട്ടാൽ രാഷ്ട്രത്തിലെ നിയമവും സഭയുടെ നിയമവും അനുസരിച്ച അധികൃതരേ ഉടൻ അറിയിക്കണം. നിയമ നടപടികൾ സ്വീകരിക്കണം. മാനന്തവാടി രൂപതയിലെ പള്ളികളിൽ ചുമതല ഏല്ക്കുന്ന എല്ലാ വൈദീകരും ബിഷപ്പിന്റെ ഈ ഉത്തരവ് പള്ളി കുർബാനക്ക് ഇടയിൽ പരസ്യമായി വായിച്ച് വിശ്വാസികളേ അറിയിക്കണം. തുടർന്ന് ഇത് ഇടവകയുടെ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ലൈംഗീക കുറ്റകൃത്യങ്ങളോട് സീറോ ടോളറൻസ് എന്ന് മാനന്തവാടി രൂപതയുടെ ചരിത്രപരമായ നീക്കത്തിനു കൈയ്യടി നല്കേണ്ടതുണ്ട്. നല്ലത് ചെയ്യുമ്പോഴും മാതൃകാ പരമായി പ്രവർത്തിക്കുമ്പോഴും വിമർശിച്ചവർ തന്നെ പ്രസംസിക്കേണ്ടതും ആവശ്യമാണ്‌.

ഏറ്റവും കൂടുതൽ വൈദീകർക്കെതിരെ കേസും, വിവാദവും ഉണ്ടായ രൂപതയാണ്‌ മാനന്തവാടി. വർഷങ്ങളായി ജയിലിൽ കിടക്കുന്ന ബാല പീഢകൻ ഫാ റോബിൻ വടക്കുംചേരി മുതൽ അനേകം വൈദീകർ നിയമ നടപടിയിലും വിവാദത്തിലും പെട്ടിരുന്നു.

വീട്ടമ്മമാരുടെ ഭാഗത്തു നിന്നും കന്യാസ്ത്രീകളുടെ ഭാഗത്ത് നിന്നും ഇത്തരം പരാതികളും ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല പല വൈദികരും ലൈംഗിക പീഡനത്തിന്റെ പേരില്‍ പോലീസ് അറസ്റ്റില്‍ ആയിട്ടുണ്ട്.

എന്താണേലും ബെല്ലും ബ്രേക്കും ഇല്ലാതെ പോകുന്ന നിയമത്തിനു പോലും പിടിക്കാൻ പറ്റാത്ത വിത്തുകാളകളായ വൈദീകരെ പൂട്ടാൻ ബിഷപ്പ് തന്നെ മൂക്ക് കയർ കൈയ്യിൽ എടുത്തത് മാതൃക തന്നെ. എന്നാൽ ഈ പരസ്യമായ ഏറ്റു പറച്ചിൽ ഇപ്പോൾ നല്ലവരായ വൈദീകർക്കും കൂടി വിഷമം ഉണ്ടാക്കുന്നു. ഞാൻ പിഴക്കില്ല, ലൈംഗീക പാപം ചെയ്യില്ല, സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗം ചെയ്യില്ല എന്നൊക്കെ ഇടവക ജനത്തിനു മുന്നിൽ മൈക്കിലൂടെ വിളിച്ച് പറഞ്ഞ് സത്യം ചെയ്യുമ്പോൾ അപമാനം ഉണ്ടാകുന്നതായി കുറേ വൈദീകർ ചൂണ്ടിക്കാട്ടുന്നു. ദൈവത്തിനും, പാപത്തിൽ വീഴാതിരിക്കാനും വേണ്ടി ഇതൊരു പീഢാനുഭവവും ദൈവീക പീഢനവും ആയി വൈദീകർ കാണണം എന്നാണ്‌ രൂപതയുമായി ബന്ധപ്പെട്ടവർ വൈദീകർക്ക് നല്കുന്ന ഉപദേശം.

പുതിയ പള്ളികളിലേക്ക് വൈദികരെ സേവനത്തിനായി നിയോഗിക്കുമ്പോള്‍ നല്‍കുന്ന പത്തേന്തിയിലെ(നിയമനപത്രം) ചില വാക്കുകളാണ് വന്‍ വിവാദമായിരിക്കുന്നത്. ”സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും എളുപ്പം മുറിവേല്‍ക്കാവുന്നവര്‍ക്കും എതിരെയുള്ള ഒരു തരത്തിലുമുള്ള ദുരുപയോഗവും അതിക്രമവും അച്ചന്റെ ഭാഗത്തുനിന്നോ ഇടവക ജനത്തിന്റെ പ്രത്യേകിച്ച് ഇടവക ശുശ്രൂഷകരുടെ ഭാഗത്തുനിന്നോ ഉണ്ടാകുന്നില്ല എന്ന് അച്ചന്‍ ഉറപ്പുവരുത്തേണ്ടതാണ്. ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വത്തെപ്പറ്റി അവരെ സഭാ നിയമപ്രകാരവും രാഷ്്രടനിയമപ്രകാരവും യഥാവിധി ബോധവത്കരിക്കേണ്ടതാണ്. ആരുടെയെങ്കിലും ഭാഗത്തുനിന്ന് അത്തരം പ്രവൃത്തികള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ടവരെ അറിയിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണ്” എന്ന നിയമ ഉത്തരവിലെ രണ്ടാം ഖണ്ഡികയില്‍ പറയുന്നു. കേരള കത്തോലിക്ക സഭയില്‍ ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു നിര്‍ദേശം പത്തേന്തിയില്‍ ഉള്‍പ്പെടുത്തുന്നത്.

രൂപതയുടെ കീഴിലുള്ള 89 വൈദികര്‍ക്ക് ആണ് ഇത്തരത്തില്‍ ഒരു നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിനാണ് രൂപതാ കാര്യാലയത്തില്‍ നിന്നും നിയമനപത്രം പുറത്തിറങ്ങിയത്. ഇത് ജൂണ്‍ 28ന് വൈദികര്‍ ചുമതലയേല്‍ക്കുന്ന സമയം പള്ളിയിലെ ഇടവകജനം മുമ്പാകെ വായിക്കണമെന്ന് മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നല്‍കിയ ഉത്തരവില്‍ പറയുന്നു. മാത്രമല്ല വിവരം ഇടവകയുടെ പ്രതിദിന രജിസ്റ്റര്‍ ബുക്കില്‍ രേഖപ്പെടുത്തണമെന്നും ബിഷപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം ഈ നിയമന ഉത്തരവില്‍ വൈദികര്‍ക്ക് ഇടയില്‍ കടുത്ത അമര്‍ഷമാണുള്ളത്. ‘ഞങ്ങള്‍ സ്ത്രീ പീഡകരല്ലെന്ന് ഇടവക ജനത്തിനു മുന്‍പില്‍ വിളിച്ചുപറയിപ്പിച്ച് സ്വന്തം വൈദികരെ ഒരു ബിഷപിന് ഇതില്‍ കൂടുതല്‍ എങ്ങനെ അപമാനിക്കാന്‍ കഴിയുമെന്നാണ് വൈദികരുടെ ചോദ്യം.