കണ്ണിനും ചുറ്റുമുള്ള ചുവപ്പ് നിറം കൊറോണ ലക്ഷണമാകാം

കൊറോണ വൈറസ് ലോകത്തിലെ ജനങ്ഭളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. 160 ലധികം രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ലക്ഷക്കണക്കിന് പേര്‍ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണ സംഖ്യം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകള്‍ വ്യക്തമാക്കുന്നത്.

പനി, വരണ്ട ചുമ, ശ്വാസതടസ്സം എന്നിവയായിരുന്നു കൊറോണാ ബാധയുടെ ലക്ഷണങ്ങളായി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പല രോഗികളിലും ഈ ലക്ഷണങ്ങള്‍ വളരെ വൈകി മാത്രമേ പ്രകടമാകുന്നുള്ളു എന്ന വസ്തുത രോഗം കണ്ടുപിടിക്കുന്നതിനും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനും തടസ്സമായിരുന്നു. പിന്നീടാണ് രുചി, ഗന്ധം എന്നിവ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതും കൊറോണയുടെ ലക്ഷണമാകാമെന്ന വാര്‍ത്ത വന്നത്. ഇത് കുറേക്കൂടി ആള്‍ക്കാരെ വളരെ നേരത്തേ തന്നെ പരിശോധനക്ക് വിധേയരാക്കാന്‍ സഹായിച്ചു.

ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത് കണ്ണിനു ചുറ്റുമായി ചുവപ്പ് നിറം കണ്ടാല്‍ ഉടന്‍ പരിശോധനക്ക് വിധേയരാകണം എന്നും അത് കോറോണയുടെ ലക്ഷണമാകാമെന്നുമാണ്. വാഷിങ്ടണില്‍ കൊറോണാ ബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട കിര്‍ക്ക്‌ലാന്‍ഡിലെ ലൈഫ് കെയര്‍ സെന്ററിലെ നഴ്‌സായ ചെല്‍സി ഏണസ്റ്റാണ് ഈ പുതിയ വിവരുമായി എത്തിയിരിക്കുന്നത്. തന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ചെല്‍സി ഇത് പറയുന്നത്.

ഇന്നലെവരെ ഏകദേശം 129 രോഗികളാണ് ലൈഫ് കെയര്‍ സെന്ററില്‍ എത്തിയത്. അവരില്‍ മിക്കവരിലും കണ്ണിന് പുറത്തായി ചുവപ്പു നിറത്തില്‍ ഒരു നിഴല്‍ പോലെയുള്ള അടയാളം ഉണ്ടായിരുന്നു എന്നാണ് ചെല്‍സി പറയുന്നത്. ചിലര്‍ക്ക് ആ ഒരു ലക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും പരിശോധനയില്‍ അവര്‍ക്കി കോറോണ ബാധ ഉണ്ടായതായും സ്ഥിരീകരിക്കപ്പെട്ടു എന്നും അവര്‍ പറയുന്നു. എന്തായാലും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഇത് ഒരു ലക്ഷണമായി അംഗീകരിക്കുന്നില്ല. കൊറോണയുടെ ലക്ഷണങ്ങള്‍ അടങ്ങുന്ന അവരുടെ ഔദ്യോഗിക ലിസ്റ്റിലും ഈ ലക്ഷണം ഇല്ല.