ചൈനയിൽ 31,000ത്തിലധികം പേർക്ക് കൊറോണ ; രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്

ബീജിങ്: ചൈനയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ഇന്നലെ മാത്രം രാജ്യത്ത് 31,454 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 27,517 പേരിലും രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിൽ പകുതിയോടെ രാജ്യത്ത് 29,390 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഏറെ നാളായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സീറോ കൊവിഡ് എന്ന ലക്ഷ്യത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ഡൗൺ കർശനമാക്കിയിരുന്നു. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയവയുടെ പ്രവർത്തനം പൂർണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റി.

നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തങ്ങളുടെ ജീവിതം ദുസ്സഹമായെന്നാണ് ജനങ്ങൾ പറയുന്നത്. കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഏറെ നാളായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.