കൊറോണ; രാജ്യത്ത് 24 മണിക്കൂറിനിടെ 26,115 പുതിയ രോഗികൾ മാത്രം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ പ്രതിദിന കൊറോണ കേസുകൾ വീണ്ടും 30,000 ൽ താഴെയായി. നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,35,04,534 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 34,469 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,27,49,574 ആയി ഉയർന്നു. നിലവിൽ 3,09,575 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് 252 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 4,45,385 ആയി.

കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണത്തിലെ കുറവാണ് രാജ്യത്തെ കേസുകളിലെ കുറവിന് കാരണം. സംസ്ഥാനത്ത് കൊറോണ കേസുകളിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. ഇത് രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിൽ പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ 15,692 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.