പനി, ചുമ, ശ്വാസം മുട്ടല്‍ എന്നിവയ്ക്ക് പുറമെ കോവിഡിന് ആറ് രോ​ഗലക്ഷണങ്ങൾ കൂടി

രണ്ട് ലക്ഷത്തിലധികം ആളുകളുടെ ജീവനാണ് വൈറസ് കവർന്നെടുത്തത്. കൊറോണ അല്ലെങ്കിൽ കോവിഡ്എ 19 എന്നു കോൾക്കുമ്പോൾ തന്നെ ഭീതിയിലാണ് ജനം. ലക്ഷണങ്ങളില്ലാത്തവർക്കും വൈറസ് ബൗധയുണ്ടായതും ​ഗൾഫിൽ നിന്നെത്തി 30 ദിവസത്തിനുശേഷവും വൈറസ് ബാധ സ്ഥികരിച്ചതുമെല്ലാം ആശങ്ക ഇരട്ടിക്കുന്നുണ്ട്. പനി, ചുമ, ശ്വാസം മുട്ടല്‍ ?ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ടൽ ഇതൊക്കെയായിരുന്നു നേരത്തെ രോ​ഗലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ കൊറോണ വൈറസ് പിടിപ്പെട്ടവരില്‍ പ്രകടമാകുന്ന രോഗലക്ഷണങ്ങളുടെ പട്ടിക നവീകരിച്ചു.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള്‍ ആണ് പുതിയതായി ആറു ലക്ഷണങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതും കൊറോണ വൈറസിന്റെ രോഗലക്ഷങ്ങള്‍ ആയേക്കാമെന്ന സൂചനയാണ് സിഡിസി നല്‍കുന്നത്. തണുപ്പ് അനുഭവപ്പെടുന്നത്, വിറയല്‍, പേശി വേദന, തലവേദന, തൊണ്ടവേദന, രുചി അല്ലെങ്കില്‍ മണം നഷ്ടപ്പെടുന്നത് എന്നിവയാണ് പുതിയതായി കണ്ടെത്തിയ രോഗലക്ഷണങ്ങള്‍.

നേരിയ ലക്ഷണങ്ങള്‍ മുതല്‍ കഠിനമായ രോഗം വരെ ചിലരില്‍ കണ്ടേക്കാം. വൈറസ് പിടിപെട്ടു 2-14 ദിവസത്തിന് ശേഷം ഈ ലക്ഷണങ്ങള്‍ പ്രകടമാക്കിയേക്കാമെന്നും സിഡിസി വെബ്സൈറ്റില്‍ പറയുന്നു. ആശുപത്രി സേവനം ഉടന്‍ ലഭ്യമാക്കേണ്ട സാഹചര്യവും വ്യക്തമാക്കിയിട്ടുണ്ട്. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന, നെഞ്ചിലെ മര്‍ദ്ദം, മുഖം ചുണ്ടുകള്‍ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണം. രോഗലക്ഷണങ്ങള്‍ ഇതു മാത്രമല്ലെന്നും രോഗികള്‍ക്ക് പല വിധത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും സിഡിസി പറയുന്നു. ജലദോഷം അപൂര്‍വം ചില രോഗികളില്‍ മാത്രമേ കാണിക്കുകയുള്ളു. നിലവില്‍ തുമ്മല്‍ കൊറോണ രോഗത്തിന്റെ ലക്ഷണമല്ലെന്നും ആരോഗ്യ ഏജന്‍സി വ്യക്തമാക്കുന്നു.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നല്ല വായു സഞ്ചാരമുള്ള മുറിയിൽ ഒറ്റയ്ക്കാണ് കഴിയേണ്ടത്. ഏതെങ്കിലും കാരണവശാൽ മറ്റൊരു കുടുംബാംഗവുമായി മുറി പങ്കിടുകയാണെങ്കിൽ പരസ്‌പരം കുറഞ്ഞത് ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം. നിരീക്ഷണത്തിലുള്ള വ്യക്തിക്ക് മാത്രമായി ഉപയോഗിക്കാൻ മുറിയോട് ചേർന്നു ടോയ്‌ലറ്റ് സൗകര്യവും വീട്ടുകാർ ഒരുക്കണം. ഈ ടോയിലെറ്റുകൾ ശുചിത്വമുള്ളതായിരിക്കണം. നിരീക്ഷണത്തിലുള്ള ആളുകൾ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗമുള്ള വ്യക്തികൾ എന്നിവരിൽ നിന്നും മാറി നിൽക്കണം.വീടിനുളളിലും നിരീക്ഷണത്തിലുള്ള വ്യക്തി നിയന്ത്രണം പാലിക്കേണ്ടതാണ്. ഒരു കാരണവശാലും ആളുകൾ കൂടുന്ന പരിപാടികൾ പോകരുത്. കല്യാണം, മരണം തുടങ്ങിയവയിൽ പങ്കെടുക്കാതിരിക്കുക.