രാജ്യത്തെ പ്രതിരോധ മേഖല കുതിക്കുന്നു, നേട്ടമുണ്ടാക്കി പ്രതിരോധ മേഖലയിലെ കമ്പനികള്‍

ന്യൂഡല്‍ഹി. രാജ്യത്തെ പ്രതിരോധ കമ്പനികളുടെ വളര്‍ച്ച വര്‍ധിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ഉത്പാദനം ഒരു ലക്ഷം കോടി കടന്നു. പ്രതിരോധനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായ എച്ച്എഎല്‍, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, എംടിആര്‍ ടെക്‌നോളജീസ്, ഭരത് ഇലക്ട്രോണിക്‌സ് ബിഡിഎല്‍ എന്നി കമ്പനികളുടെ ഓഹരികള്‍ ഒരു വര്‍ഷത്തിനിടെ 160 ശതമാനാമാണ് വളര്‍ച്ച കൈവരിച്ചത്.

അതേസമയം രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളാണ് മികച്ച നേട്ടം കൈവരിച്ചത്. ആദിത്യബിര്‍ള സണ്‍ലൈഫ്, ഐഡിബിഐ, എച്ച്ഡിഎഫിസ് മിഡ്ക്യാപ്, മിറെ അസറ്റ് മിഡ്ക്യാപ് എന്നിവ ഒരു വര്‍ഷത്തിനുള്ളില്‍ 27 ശതമാനം വളര്‍ച്ച നേടി. പ്രതിരോധ മേഖലയില്‍ ഇനിയും സാധ്യതകള്‍ വളരെ കൂടുതലാണെന്നാണ് വിവരം. രാജ്യത്ത് പ്രതിരോധ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 75 ശതമാനമായി ഉയര്‍ത്തിയതും കമ്പനികള്‍ക്ക് നേട്ടമാകും.