യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

ഭുവനേശ്വര്‍. ഭാര്യയുടെ ബന്ധവും ഗര്‍ഭിണിയുമായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവും ഭാര്യയും പോലീസ് പിടിയില്‍. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഭാര്യ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലാണ് സംഭവം. ഇരുവരും ചേര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ യുവതി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ജഗനാത്പുര്‍ സ്വദേശിയായ ലിലയെയും ഭാര്യ പദ്മയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പദ്മ ആശ വര്‍ക്കറാണ്. ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ പോകുവാന്‍ സഹായം തേടിയാണ് പദ്മയുടെ അടുത്ത് എത്തിയത്. എന്നാല്‍ ഉവരുടെ ഭര്‍ത്താനവ് ലിലിയ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പദ്മ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചു.

തുടര്‍ന്ന് സമീപത്തെ ക്ഷേത്രത്തില്‍ എത്തിച്ച് വിവരം പുറത്ത് പറയില്ലെന്ന് യുവതിയെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു. എന്നാല്‍ ഭയന്ന് പോയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ നീക്കം ചെയ്യുവാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചു.