സിംഹങ്ങള്‍ക്ക് സീത, ആക്ബര്‍ എന്ന് പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കോടതി

കൊല്‍ക്കത്ത. സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്ന് പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. തുടര്‍ന്ന് പേര് മാറ്റാമെന്നും പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്നും ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും ഹാജരാക്കി.

അക്ബര്‍ എന്ന ആണ്‍ സിംഹത്തേയും സീത എന്ന പെണ്‍സിംഹത്തെയും ഒരുമിച്ച് മൃഗശാലയില്‍ താമസിപ്പിച്ചിരിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണ് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. പേര് സംബന്ധിച്ച് വിവാദം ഉണ്ടാകുവാന്‍ പാടില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് സംഭവം എന്നാണ് വിഎച്ച്പി കോടതിയില്‍ വാദിച്ചത്. ഈ മാസം 13നാണ് ഇണ ചേര്‍ക്കുന്നതിനായി സിംഹങ്ങളെ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്.