മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രം ക്ഷേത്രഭൂമി കൈയ്യേറി കോടതിയുടെ നോട്ടീസ്

ക്ഷേത്ര ഭൂമി കൈയ്യേറി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രം നിര്‍മ്മാണം നടത്തി എന്ന കേസില്‍ കോടതിയുടെ നടപടികള്‍ ആരംഭിച്ചു. മുരിങ്ങൂര്‍ വടക്കും മുറി വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 104ല്‍ ഉള്‍പ്പെട്ട മുരിങ്ങൂര്‍ തൃക്കോവില്‍ ദേവസ്വം വക നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിന്റെ 1.97 ഏക്കര്‍ ഭൂമിയാണ് കൈയ്യേറി ധ്യാന കേന്ദ്രം നിര്‍മ്മിച്ചത് .കേരളത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ മുരിങ്ങൂറിലെ ഡിവൈന്‍ ധ്യാനകേന്ദ്രമാണ് സമീപത്തേ നരസിംഹ ക്ഷേത്രത്തിന്റെ 1.97 ഏക്കറോളോം ഭൂമി കൈയ്യേറിയതായി ആരോപണം. ക്ഷേത്ര ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കര്‍ശനമായ നിയന്ത്രണങ്ങളും മറ്റും സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്നു.ക്ഷേത്ര ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് കേരള സര്‍ക്കാര്‍ ഇനിയും നടപ്പാക്കിയിട്ടുമില്ല.

ഇപ്പോള്‍ സുപ്രീം കോടതിയുടെ 2019 ജൂലൈ മാസം 5ആം തിയതിയിലെ റിട്ട് പെറ്റീഷന്‍ 649/18ലെ ഉത്തരവാണ് ഡിവൈന്‍ ധ്യാനകേന്ദ്രം ലംഘിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തൃശൂര്‍ ജില്ലാ കോടതിയിലാണ് ധ്യാന കേന്ദ്രത്തിനെതിരെ നടപടി സ്വീകരിക്കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ച് ക്ഷേത്ര ഭൂമി കൈയ്യടക്കി നിര്‍മ്മാണങ്ങള്‍ നടത്തിയെന്നും കേസ് വന്നിരിക്കുന്നത്. ക്ഷേത്ര ഭൂമി കൈയ്യേറി ഇവിടെ ഡിവൈന്‍ ധ്യാനകേന്ദ്രം അവരുടേതായ ആരാധനാലയങ്ങളും അനുബന്ധ സൗകര്യങ്ങളും പണിയുകയായിരുന്നു.

ഇത് 2019ലെ സുപ്രീം കോടതി വിധിയെ കാറ്റില്‍ പറത്തിയാണ് എന്നും ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിവൈന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ വരുന്ന മാര്‍ച്ച് 15നു 11 മണിക്ക് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് മുമ്പാകെ ഹാജരായി സമാധാനം പറയണം എന്നാണ് ധ്യാനകേന്ദ്രത്തിനു നല്കിയ നോട്ടീസില്‍ പറയുന്നത്. കേരളത്തില്‍ സമീപ കാലത്ത് ഒരു ഇതര മത സ്ഥാപനത്തിന്റെ ഭൂമി ഈ രീതിയില്‍ കൈയ്യറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ഒരു സംഭവം ഉണ്ടായിട്ടില്ല മുമ്പും ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരേ നിരവധി ഹൈക്കോടതി ഉത്തരവുകള്‍ ഉണ്ടായിരുന്നു.

ഇവിടെ നടന്ന ദുരൂഹ മരണങ്ങള്‍ അന്വേഷിക്കാനും മരുന്ന് പരീക്ഷണം കണ്ടെത്താനും കോടതി ഉത്തരവിട്ടിരുന്നു. പത്തുവര്‍ഷത്തിനിടെ 974 ദുരൂഹമരണങ്ങള്‍ നടന്നുവെന്ന മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടിരുന്നുവെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭന്‍ നായര്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. 2005 ജൂലൈ മാസത്തിലാണ് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ മുഖ്യ പുരോഹിതനും ചുമതലക്കാരനുമായിരുന്ന ഫാദര്‍ മാത്യു തടത്തിലിനെതിരെ ഒരു യുവതി ലൈംഗീക ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ അന്വേഷണം എല്ലാം അട്ടിമറിക്കപ്പെട്ടു.

ധ്യാന കേന്ദ്രത്തിനെതിരായ ഒരു അന്വേഷണവും വെളിച്ചം കാണുകയോ സത്യം പുറത്ത് വരികയോ ഉണ്ടായില്ല.മരുന്ന് പരീക്ഷണവും 974 ദുരൂഹ മരണങ്ങളുമെല്ലാം ഉള്‍പ്പെടുന്ന എഫ്.ഐ.ആര്‍ വരെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിനെതിരേ ഉണ്ടായിട്ടും നടപടിക്ക് ഭരണ സംവിധാനങ്ങള്‍ തന്നെ തടയിട്ടു. ഇസ്രായേല്‍ ആത്മീയ യാത്രാ മനുഷ്യക്കടത്തില്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരേ അരോപണം വന്നു എങ്കിലും അതും അന്വേഷണം ഇല്ലാതെ മുങ്ങി പോയിരുന്നു.

ഇസ്രായേല്‍,ജോര്‍ദ്ദാന്‍,ഈജിപ്ത്,പാലസ്തീന്‍ എന്നിവിടങ്ങളിലേക്ക് മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും നടത്തിയ യാത്രയില്‍ പങ്കെടുത്ത ശേഷം വിശ്വാസികളേ അവിടെ തന്നെ തമസിക്കാന്‍ അനുവാദം ചെയ്ത് കൊടുക്കുകയായിരുന്നുവത്രേ. െബെബിള്‍ ഗെയിം ഷോ വിജയിയുമായുള്ള വിശുദ്ധനാട് തീര്‍ത്ഥാടനം,കാനോന്‍ ദേശം റിയാലിറ്റി ഷോ വിജയിയുമായുള്ള യൂറോപ്പ് തീര്‍ത്ഥയാത്ര എന്നീ പേരുകളിലായിരുന്നു 2018 ല്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നിന്ന് വിവാദ യാത്രകള്‍ പുറപ്പെട്ടത്. അവസാനമായി ഏഷ്യാനെറ്റിലെ മുന്‍ഷിയിലെ ജനപ്രിയ നടന്‍ ആയിരുന്ന മുന്‍ഷി വേണുവിന്റെ മതം മാറ്റമായിരുന്നു.വൃക്കകള്‍ തകരാറിലായി ധ്യാനകേന്ദ്രത്തില്‍ അവസാന കാലം അഭയം തേടിയപ്പോള്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ അദ്ദേഹത്തേ മതം മാറ്റി ജോണ്‍ ജോര്‍ജ് ആക്കിയിരുന്നു. ഇത് അദ്ദേഹത്തിന്റെ മരണ ശേഷമായിരുന്നു പുറത്ത് വന്നത്.

ഇതിനിടെ മനുഷ്യര്‍ക്ക് ആരോഗ്യത്തിനു ഹാനികരമയായ മരുന്നുകള്‍ നല്കുകയും അവരെ ഇല്ലാതാക്ക്കുകയും ചെയ്തു എന്ന കേസില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തിരുന്നു. ധ്യാനകേന്ദ്രം ഡയറക്ടര്‍, ഫാ മാത്യു തടത്തില്‍, സിസ്റ്റര്‍ തെരേസ, ഡോ തങ്കമ്മ, എന്നിവരറ്റക്കം 10 പേര്‍ക്കെതിരേ ഐപി.സി 328, 202, 120 ബി എന്നീ വകുപ്പുകള്‍ ഇട്ട കേസും മുങ്ങുകയോ മുക്കുയോ ആയിരുന്നു

ഇപ്പോള്‍2019ല്‍ സുപ്രീം കോടതി വിധി പ്രകാരം കൈയേറിയ ക്ഷേത്രഭൂമികള്‍ തിരിച്ച് പിടിക്കുവാനുള്ള സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നെങ്കിലും ആ വിധ നടപ്പിലാക്കുവാന്‍ സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല .ഈ വിധിയുടെ അടിസ്ഥാനത്തിലാണ് മുരിങ്ങൂര്‍ ചാണക്യ ട്രസ്റ്റ് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കിയത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധ്യാനകേന്ദ്രം നിര്‍മ്മിച്ചപ്പോള്‍ അവിടെ ഉപേക്ഷിച്ചിരുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കുറെ അവിടെയുണ്ടായിരുന്ന രസിംഹമുര്‍ത്തിക്ഷേത്രത്തിലുണ്ടായിരുന്നു.മുരിങ്ങൂര്‍ വടക്കും മുറി ് വില്ലേജ് രേഖകളിലും മറ്റും ദേവസ്വം വക ഭൂമിയെന്നാണെങ്കിലും അവയെല്ലാം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൈവശം വെച്ചിരിക്കുകയാണ് എന്നും പറയുന്നു. ക്ഷേത്രാവശിഷ്ടങ്ങള്‍ നശിപ്പിച്ചു എന്നും പറയുന്നു.തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്കും കൊരട്ടിക്കും ഇടയില്‍ ദേശീയപാത 47-ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മുരിങ്ങൂര്‍.