ഇന്ത്യയില്‍ കോവിഡ് വ്യാപനം, പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി,ചതിച്ചത് മഹാരാഷ്ട്രയും തബലീഗ് സമ്മേളനവും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം നടന്ന് കഴിഞ്ഞുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിദഗ്ധ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചു.

ലോകം മുഴുവൻ പടർന്ന കോവിഡ് 19 വൈറസിന്റെ ഭീതിയിലേക്ക് ഇന്ത്യയേ എത്തിച്ചത് മഹാരാഷ്ട്രയും മുംബൈ മഹാ നഗരം എന്നും റിപോർട്ട് പറയുന്നു. തബലീഗ് മത സമ്മേളനം ഇന്ത്യയുടെ ആ സമയം വരെ ഉണ്ടായിരുന്നു പ്രതിരോധങ്ങളിൽ തകർച്ച ഉണ്ടാക്കി. മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടപ്പോൾ മഹാരാഷ്ട്രയിൽ നിന്നും രാജ്യമാകെ കോവിഡ് 19 പടരാനും കാരണമായി.

ഇതിനിടെ സമൂഹ വ്യാപനം നടന്നു എന്ന് ചൂണ്ടിക്കാട്ടി റിപോർട്ട് തയ്യാറാക്കി പ്രധാനമന്ത്രിക്ക് സമർപ്പിച്ചു കഴിഞ്ഞു. സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും രോഗം നിർമാർജനം ചെയ്യാമെന്ന ധാരണ നിലവിലെ സ്ഥിതിവെച്ചുനോക്കുമ്പോൾ പ്രായോഗികമല്ലെന്നും വിദഗ്ധസംഘം പ്രധാനമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. എയിംസിലെയും ഐ.സി.എം.ആറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ വ്യാപനം നടന്നുകഴിഞ്ഞത് കൃത്യമായി തെളിയിക്കപ്പെട്ടതിനാല്‍ മഹാമാരി നിര്‍മാര്‍ജനം ചെയ്യാമെന്ന ധാരണ അയഥാര്‍ത്ഥമാണ്. കോവിഡ്‌വ്യാപനം മെല്ലെയാക്കാനും അതുവഴി ചികിത്സാരംഗത്തുവേണ്ട ഒരുക്കം നടത്താനുമാണ് രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചത്. നാലാംഘട്ടത്തോടുകൂടി അതു സാധിച്ചെങ്കിലും ജനങ്ങളുടെയിടയിലും സമ്പദ്‌രംഗത്തും അതു വലിയ പ്രത്യാഘാതമുണ്ടാക്കി.

അടച്ചിടല്‍ കര്‍ശനമായിരുന്നെങ്കിലും മാര്‍ച്ച് 25 മുതല്‍ മേയ് 24 വരെയുള്ള കാലയിളവില്‍ രോഗികളുടെ എണ്ണം 606ല്‍ നിന്നും 1,38,845ലേക്ക് ഉയര്‍ന്നു. രോഗം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പകര്‍ച്ചവ്യാധി പ്രതിരോധരംഗത്ത് പ്രവര്‍ത്തനപരിചയമുള്ളവരെ കൂടുതല്‍ ആശ്രയിക്കണമായിരുന്നു. അതിനുപകരം ഉദ്യോഗസ്ഥരുടെയും അക്കാദമിക് രംഗത്തുള്ളവരുടെയും ഉപദേശമാണു സ്വീകരിച്ചത്. രാജ്യം ഇപ്പോള്‍ അതിനു വിലകൊടുക്കുകയാണ്” റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിശോധനാ സംവിധാനം നിലവിൽ രാജ്യത്ത് ഒരു ദിവസം ഒരു ലക്ഷം എന്നാണ്‌ പറയുന്നത്. ഇത് അപര്യാപ്തമാണ്‌. ഈ വിധത്തിൽ പോയാൽ രാജ്യത്ത് 14000 ലക്ഷം ജനങ്ങൾ ഉണ്ട്. ഇത്രയും പേരിൽ പരിശോധന എന്നത് പൂർത്തീകരിക്കണം എങ്കിൽ 14000 ദിവസങ്ങൾ തന്നെ വേണ്ടിവന്നേക്കും എന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പരിശോധാ സംവിധാനങ്ങൾ കുത്തനേ ഉയർത്തണം. ദിവസം 10 ലക്ഷം പേരേ എങ്കിലും ഇന്ത്യ പോലുള്ള ലോകത്തേ ഏറ്റവും ജന സംഖ്യ കൂടിയ രാജ്യത്ത് പരിശോധിച്ചാലേ കോവിഡ് പകർച്ച തടയാനാകൂ എന്ന് അമേരിക്കയും ചൂണ്ടിക്കാട്ടുന്നു

രാജ്യത്ത് ഇതുവരെ 1.9 ലക്ഷം കോവിഡ് ബാധിതരാണ് ഇപ്പോള്‍ ഉള്ളത്. അയ്യായിരത്തില്‍ അധികം മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ഏറ്റവും അധികം ബാധിച്ച രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി. ദിനം പ്രതി കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.

രോഗം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പകർച്ചവ്യാധി പ്രതിരോധരംഗത്ത് പ്രവർത്തനപരിചയമുള്ളവരെ കൂടുതൽ ആശ്രയിക്കണമായിരുന്നു. അതിനുപകരം ഉദ്യോഗസ്ഥരുടെയും അക്കാദമിക് രംഗത്തുള്ളവരുടെയും ഉപദേശമാണു സ്വീകരിച്ചത്. രാജ്യം ഇപ്പോൾ അതിനു വിലകൊടുക്കുകയാണ്’’ -റിപ്പോർട്ടിൽ പറയുന്നു.വിവിധ സംസ്ഥാന സർക്കാരുകൾ അവർക്ക് ഇഷ്ടമുള്ള രീതിയിൽ പ്രവർത്തിച്ചു.വീണ്ടുവിചാരമില്ലായ്മയെ കാണിക്കുന്നു. എല്ലാത്തിനും ഉപരി മഹാരാഷ്ട്ര ഇന്ന് ഇന്ത്യയുടെ അപകടവും ദുഖവും ആണ്‌. അവിടെ സംസ്ഥാന ഭരണത്തിലുള്ള പാർട്ടികൾ കോവിഡ് കാലത്ത് നടത്തിയത് അധികാര വടം വലിയും തർക്കവുമായിരുന്നു. കോവിഡിനേക്കാൾ മുന്നിൽ അവർ കസേരക്ക് വേണ്ടി തല്ലിലടിച്ചപ്പോൾ കാര്യങ്ങൾ കൈവിട്ട് പോയി എന്നും പറയാം