കോവിഡ് 19; ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച് ശനിയാഴ്ച ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. യു.എ.ഇ, കുവൈറ്റ്, സൗദി എന്നിവിടങ്ങളില്‍ ആണ് മലയാളികള്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 270 ആയി. യു.എ.ഇയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം ഫാറൂഖ് നഗര്‍ സ്വദേശി ശറഫുദ്ധീന്‍(41) എന്ന മാനു ജിദ്ദയില്‍ മരിച്ചു . കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശി ഹാരിസ് ബപ്പിരി(67) കുവൈറ്റില്‍ മരിച്ചു. തൃശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി പുളിക്കര വളപ്പില്‍ അബ്ദുല്‍ റസാഖ്(60) കുവൈറ്റില്‍ മരിച്ചു . കണ്ണൂര്‍ മയ്യില്‍ പാവന്നൂര്‍ മൊട്ട സ്വദേശി ഏലിയന്‍ രത്‌നാകരന്‍ (57) ഷാര്‍ജയില്‍ മരിച്ചു.

യു.എ.ഇയില്‍ 103 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സൗദി 97, കുവൈറ്റ് 44, ഒമാന്‍ 12, ഖത്തര്‍ 10, ബഹ്റൈന്‍ 4, എന്നിങ്ങനെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം.