ആറ് ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 19,148 രോഗബാധിതര്‍

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,04,641 ആയി ഉയര്‍ന്നു. 2,26,947 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,59,860 പേര്‍ രോഗമുക്തരായിട്ടുണ്ട്.

24 മണിക്കൂറിനിടെ 434 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 17,834 പേരുടെ ജീവനാണ് കോവിഡ് ബാധിച്ച് പൊലിഞ്ഞത്.രോഗബാധ ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ മാത്രം 1,80,298 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ 8000 കടക്കുകയും ചെയ്തു.

94,049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തമിഴ്നാട്ടില്‍ 1264 പേരാണ് മരണ മടഞ്ഞത്. 89,802 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 2803 പേരും 33,232 പേര്‍ക്ക് രോഗം കണ്ടെത്തിയ ഗുജറാത്തില്‍ 2803 പേരും മരിച്ചു. ഉത്തര്‍പ്രദേശില്‍ 718 ഉം പശ്ചിമബംഗാളില്‍ 683 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കേരളത്തില്‍ 4593 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2132 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 25 മരണം റിപ്പോര്‍ട്ട് ചെയ്തു.