ശുക്ലത്തില്‍ വൈറസ് സാന്നിധ്യമുണ്ടാകുമോ കോവിഡ് 19 ലൈംഗികമായി പകരുമോ, ഉത്തരം ഇതാ

കോവിഡ് ഏതൊക്കെ രീതിയില്‍ പടരുമെന്ന ഭയത്തിലാണ് ജനങ്ങള്‍.. ലൈംഗീക ബന്ധത്തിലൂടെ വൈറസ് പകരുമോ എന്നുള്ളത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് കോവിഡ് ലൈംഗിക ബന്ധത്തിലൂടെ പടരില്ലെന്നാണ്. യുഎസ് ഗവേഷകരാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. എബോള, സിക തുടങ്ങിയ രോഗങ്ങള്‍ പോലെ കോവിഡ് 19ഉം ലൈംഗിക ബന്ധം വഴി പകരുന്ന രോഗമാണെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ചൈനയിലെയും യുഎസിലെയും ഗവേഷകര്‍ പഠനം ആരംഭിച്ചത്. ഇതിനായി ഇവര്‍ കൊറോണ ബാധിതരായ 34 പുരുഷന്മാരുടെ ശുക്ലം ശേഖരിച്ചാണ് പരിശോധന നടത്തിയത്.

ഏതൊക്കെ ശരീരസ്രവങ്ങളിലൂടെയാണു കൊറോണ പടരാന്‍ സാധ്യതയെന്നതു സംബന്ധിച്ച് വിപുലമായ ഗവേഷണമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഫെര്‍ട്ടിലിറ്റി, സ്റ്റെര്‍ലിറ്റി എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച ചൈനീസ് യുവാക്കളെയാണ് യുഎസ് സര്‍വകലാശാല പഠനത്തിന് ഉപയോഗിച്ചത്.

ഇവരുടെ ശുക്ലം പരിശോധിച്ചപ്പോള്‍ കോവിഡ് വൈറസ് സാന്നിധ്യം ഉള്ളതിന്റെ യാതൊരു തെളിവും ഗവേഷകര്‍ക്കു കണ്ടെത്താന്‍ സാധിച്ചില്ല. അതേസമയം ലൈംഗിക ബന്ധത്തിലൂടെ രോഗം പകരില്ലെന്നു പൂര്‍ണമായും ഉറപ്പിക്കുന്ന അത്രയും സമഗ്രമല്ല റിപ്പോര്‍ട്ടല്ലെന്നാണു ലഭിക്കുന്ന വിവരം. ചെറിയ തോതിലുള്ള പഠനമാണെങ്കിലും പരിശോധനകളില്‍ വൈറസ് സാന്നിധ്യമോ, രോഗം പടരാനുള്ള സാധ്യതകളോ കണ്ടെത്താന്‍ സാധിക്കാത്തതു പ്രധാനപ്പെട്ട വസ്തുതയാണെന്ന് യുഎസിലെ ആരോഗ്യ വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ജെയിംസ് എം. ഹോട്ടലിങ് വ്യക്തമാക്കി.

കോവിഡ് 19 പോലുള്ള രോഗം ലൈംഗിക ബന്ധത്തിലൂടെ പകരുമെങ്കില്‍ രോഗപ്രതിരോധത്തില്‍ അതു കൂടുതല്‍ കുരുക്കുകള്‍ സൃഷ്ടിക്കും. കൂടാതെ ഒരു പുരുഷന്റെ പ്രത്യുല്‍പാദന പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അതു സൃഷ്ടിക്കുകയും ചെയ്യുമെന്നും ജെയിംസ് എം. ഹോട്ടലിങ് വ്യക്തമാക്കി. കണ്ടെത്തലുകള്‍ ഇതാണെങ്കിലും തങ്ങളുടെ പഠനത്തിന് നിരവധി പരിമിതികളുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതില്‍ പ്രധാനം അവര്‍ ശേഖരിച്ച സാമ്പിളുകള്‍ ഗുരുതരമായി രോഗം ബാധിച്ച ആളുകളുടെ ആയിരുന്നില്ല എന്നതായിരുന്നു…