കോവിഡിനു ശേഷമുള്ള എന്റെ രൂപം കണ്ടപ്പോൾ എനിക്ക് തന്നെ സങ്കടമായി, കോവിഡിന്റെ ഭീകരത വിവരിച്ച് നഴ്സ്

കോവിഡ് വൈറസ് ബാധമൂലമുള്ള മരണം ദിനം പ്രതി വർദ്ധിക്കുകയാണ്. വൈറസിനെ അതിജീവിച്ച് ജീവിതത്തിലേക്കെത്തിയവരും നിരവധിയാണ്.അത്തരത്തിൽ കോവിഡ് 19 ശരീരത്തിൽ പ്രവേശിച്ചതിനുശേഷം തന്റെ രൂപത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സാൻഫ്രാൻസിസ്കോയിലെ നാൽപ്പത്തിമൂന്നുകാരനായ നഴ്സ് മൈക്ക് ഷൂൽസ്. ട്വീറ്ററിലൂടെയാണ് അദ്ദേഹം ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

വൈറസ് ശരീരത്തിൽ പ്രവേശിച്ചതിനുശേഷം 20 കിലോ തൂക്കം കുറഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്. കൊറോണ വൈറസ് ബാധിക്കുന്നതിനുമുമ്പ്, 86 കിലോ ഗ്രാം ഭാരം ഉണ്ടായിരുന്നു. രോഗത്തെ നേരിട്ടതിനു ശേഷം 63 കിലോഗ്രാം ആയി ഭാരം കുറഞ്ഞു. എന്റെ പുതിയ ചിത്രം കണ്ടപ്പോൾ ഞാന്‍ എന്നെസ്വയം തിരിച്ചറിഞ്ഞതുപോലുമില്ല, കണ്ണാടിയിലെന്നെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയെന്നും ഷീൽസ് കുറിച്ചു.

മാർച്ച് 16ന് ഒരു പാർട്ടിയിൽ പങ്കെടുത്തപ്പോഴാണ് രോ​ഗം പിടിപെട്ടത്. രോഗം ആര്‍ക്കും വരാമെന്നും വന്നാലുള്ള അവസ്ഥ ഭയാനകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും മറ്റുള്ളവരെ അറിയിക്കാനാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. പ്രയം ഒന്നും നോക്കിയല്ല വൈറസ് പിടിപെടുന്നത്. വെന്റിലേറ്ററില്‍ ആറാഴ്ച്ച കഴിയുന്നത് എത്ര മോശമായിരിക്കുമെന്ന് എല്ലാവരേയും കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കോവിഡ് ബാധ എന്റെ ശ്വാസകോശത്തിന്റെ ശേഷിയും കുറച്ചെന്ന് ഷൂൽസ് പറയുന്നു.