സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്; 3599 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍ഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗം സ്ഥിരീകരിച്ചവര്‍

കോഴിക്കോട് 576
എറണാകുളം 518
ആലപ്പുഴ 498
മലപ്പുറം 467
തൃശൂര്‍ 433
തിരുവനന്തപുരം 361
കൊല്ലം 350
പാലക്കാട് 286
കോട്ടയം 246
കണ്ണൂര്‍ 195
ഇടുക്കി 60
കാസര്‍ഗോഡ് 58
വയനാട് 46
പത്തനംതിട്ട 44

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

കോഴിക്കോട് 541
എറണാകുളം 407
ആലപ്പുഴ 482
മലപ്പുറം 440
തൃശൂര്‍ 420
തിരുവനന്തപുരം 281
കൊല്ലം 339
പാലക്കാട് 133
കോട്ടയം 244
കണ്ണൂര്‍ 135
ഇടുക്കി 53
കാസര്‍ഗോഡ് 54
വയനാട് 42
പത്തനംതിട്ട 28

രോഗമുക്തി നേടിയവര്‍

തിരുവനന്തപുരം 507
കൊല്ലം 553
പത്തനംതിട്ട 228
ആലപ്പുഴ 793
കോട്ടയം 334
ഇടുക്കി 78
എറണാകുളം 1093
തൃശൂര്‍ 967
പാലക്കാട് 463
മലപ്പുറം 945
കോഴിക്കോട് 839
വയനാട് 72
കണ്ണൂര്‍ 93
കാസര്‍ഗോഡ് 143