രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു, രോഗബാധിതര്‍ അഞ്ച് ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിന് ഇടെ രാജ്യത്ത് 18,552 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 5,08,953 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദിനം പ്രതി രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന രാജ്യത്ത് ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 384 പേര്‍ രോഗം ബാധിച്ചു ജീവന്‍ നഷ്ടമായി. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,685 ആയി. നിലവില്‍ 1,97,387 പേരാണ് ചികിത്സയിലുള്ളത്. 2,95,881 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ച മഹരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയി. 7106 പേരാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേര്‍ മരണത്തിനു കീഴടങ്ങി.