കോവിഡ് അതി രൂക്ഷം, ഒരു കോടിയും പിന്നിട്ട് കേസുകള്‍ കുതിക്കുന്നു

ജനീവ: ഒരു കോടി കവിഞ്ഞും കുതിക്കുകയാണ് ലോകത്ത് കോവിഡ് കേസുകള്‍. തിങ്കളാഴ്ച പുലര്‍ച്ചെ വരെയുള്ള കണക്ക് പ്രകാരം 10,243,858 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 504,310 പേര്‍ രോഗം ബാധിച്ച് മരിച്ചു. 5,553,495 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 4,185,953 പേര്‍ ഇപ്പോഴും രോഗം ബാധിച്ച് ചികിത്സയില്‍ തുടരുകയാണ്.

അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. ഞായറാഴ്ച മാത്രം അമേരിക്കയില്‍ 40,000 ഓളം പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലില്‍ 28,000 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇതുവരെ 2,637,077 പേര്‍ക്ക് വൈറസ് രോഗബാധയുണ്ടായിട്ടുണ്ട്. ഇതുവരെ 128,437 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ബ്രസീലിലാകട്ടെ 1,345,254 പേര്‍ രോഗ ബാധിതരാണ്. മരണം 57,658 ആയി. റഷ്യയില്‍ 634, 437 രോഗികളും 9073 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ 549,197 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 16487 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങി. ബ്രിട്ടണില്‍ 311,151 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 43,550 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്‌പെയിനില്‍ 295,850 പേര്‍ രോഗികളായപ്പോള്‍ 28,343 പേര്‍ മരണമടഞ്ഞു. പെറു, ചിലി എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിട്ടില്‍. ഇറ്റലിയില്‍ 240,310 പേര്‍ രോഗികളായി. 34,738 പേരാണ് മരണമടഞ്ഞത്. തൊട്ടുപിന്നില്‍ ഇറാന്‍ ഉണ്ട്. ഇവിടെ 10,500 ഓളം പേര്‍ മരണമടഞ്ഞു.