രാജ്യത്ത് കോവിഡ് കേസുകൾ ലക്ഷത്തിലേക്ക് കുതിക്കുന്നു.

ന്യൂഡൽഹി/ രാജ്യത്ത് കോവിഡ് കേസുകൾ ലക്ഷത്തിലേക്ക് അടുക്കുന്നു. ഏറ്റവും ഓടിൽ ഉള്ള കണക്കുകൾ പ്രകാരം നിലവില്‍ 94,420 പേരാണ് കോവിഡ്​ ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക്പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 45 ശതമാനം വർധനയാണ് രോഗ സ്ഥിരീകരണത്തിലുണ്ടായിരിക്കുന്നത്. ഞായറാഴ്ച മാത്രം 25 കോവിഡ് മരണങ്ങൾ രാജ്യത്തുണ്ടായി. അതിൽ 21 എണ്ണം പുതുതായി നടന്ന മരണവും ബാക്കിയുള്ളവ നേരത്തെ നടന്ന മരണങ്ങളിൽ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചവയുമാണ്.

ഇതോടെ ആകെ കോവിഡ് മരണങ്ങൾ 5,25,020 ആയി ഉയർന്നു. 3,03,604 കോവിഡ്​ ടെസ്റ്റുകളാണ്​ ഏറ്റവും ഒടുവിൽ നടന്നത്​. രോഗമുക്തി നിരക്ക് 98.57 ശതമാനം ആണെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 15,208 പേര്‍ സുഖം പ്രാപിച്ചപ്പോൾ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,27,87,606 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.62 ശതമാനവും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.39 ശതമാനവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്​.